തക്കാളി പറ്റിച്ചത്
By : Naveen Gireesh
തക്കാളി - 4 എണ്ണം
സബോള- 3 എണ്ണം
പച്ചമുളക് - 8 എണ്ണം
കടുക് - 1 ടീസ്പൂൺ
വെളിച്ചെണ്ണ - 3 ടീസ്‌പൂൺ
കറി വേപ്പില - 2 തണ്ട്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ഫ്രൈപാനിൽ (ഞാൻ കറി ചട്ടയാണ് ഉപയോഗിച്ചിരിക്കുന്നത് ) എണ്ണചൂടാക്കുക കടുകും കറിവേപ്പിലയും ഇട്ടു പൊട്ടിക്കുക . ചെറുതായി അരിഞ്ഞ സബോള ചേർക്കുക . സബോള പകുതി വഴന്നു കഴിയുംബ്ബോൾ നീളത്തിൽ അരിഞ്ഞ തക്കാളിയും, പച്ചമുളകും ഇട്ടിളക്കുക . ആവശ്യത്തിന് ഉപ്പും ചേർക്കുക . ചട്ടി മൂടിവെച്ചു തീ കുറച്ചു വേകിക്കുക . ഇടയ്ക്കു ഇളക്കി കൊടുക്കണം . നല്ലതുപോലെ എല്ലാം വാടി പറ്റിയതിനു ശേഷം ഇറക്കാം !
N . B . നല്ല രുചിയാണ് വേറെ ഒരു കറിയും ഇല്ലെങ്കിലും ഇത് കൂട്ടി ചോറോ ചപ്പാത്തിയോ കഴിക്കാം !
ബീൻസ് മെഴുക്കുപെരട്ടി
ബീൻസ് - 1/2 kg
സബോള- 3 എണ്ണം
മുളകുപൊടി - 3 ടീസ്പൂൺ
വെളിച്ചെണ്ണ - 4 ടീസ്പൂൺ
കറിവേപ്പില - 3 തണ്ട്
ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ബീൻസും, സബോളയും , ചെറുതായി അരിഞ്ഞു വെക്കുക . ഒരു ചെറിയ ഉരുളിയിൽ എണ്ണ ഒഴിച്ച് എണ്ണ ചൂടാക്കുംബ്ബോൾ കറിവേപ്പില പൊട്ടിക്കുക . ബീൻസ് കുറച്ചു ഉപ്പിട്ട് വഴറ്റുക പകുതി വഴന്നു കഴിയുംബ്ബോൾ സബോള ചേർക്കാം . തീ ഒത്തിരി ഇടരരുത് . 15 or 20 മിനിറ്റ് വേണം എല്ലാം നല്ലതുപോലെ ഒന്ന് വെന്തു വരാൻ . ഇനി മുളകുപൊടി ചേർക്കാം . നല്ലതുപോലെ ഇളക്കുക . ഉപ്പ് വേണമെങ്കിൽ ചേർക്കാം .
N . B - എണ്ണയും , ഇരുവും വേണെമെന്നുള്ളവർക്ക് കൂടുതൽ മുളകുപൊടിയും , വെളിച്ചെണ്ണയും ചേർക്കാം 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم