അമ്മച്ചിക്കും മക്കള്ക്കും എന്റെ advance Merry Christmas greetings, ഹായ് എന്താ ഇത്രേ നേരത്തെ എന്ന് അല്ലെ? ഏതായാലും ആഘോഷിക്കണം പിന്നെ എന്തിനാ വെറുതെ വെച്ച് വൈകിപ്പിക്കുന്നേ.. അങ്ങനെ ആഘോഷങ്ങളുടെ തുടക്കം കുറിക്കാൻ അല്പം Ginger Wine ഉണ്ടാക്കി, ഇവിടെ എല്ലാരും അതിന്റെ ഉസ്താദുകൾ ആണെന്ന് അറിയാം..എങ്കിലും എന്റെ ഒരു സന്തോഷത്തിനു ഇവിടെ ഷെയർ ചെയ്യുന്നു.
By : Viju Varghese
250 gm Ginger peeled and chopped
1 Orange (take zest from orange n lemon)
1 Lemon
200 gm Raisins (optional)
5-8 Dry red chillies (for more spicy can add more)
2.5 litres of Water
1 teaspoon of yeast
Some peeled skin from a papaya to help clear the wine
1 kg of White Sugar

ഇഞ്ചി നല്ലതു പോലെ കഴുകി വെള്ളം തോർത്തി എടുക്കുക, തൊലി കളയാതെ താനെ നല്ലതു പോലെ chop ചെയ്യുക, Orange Lemon തൊലി ചുരണ്ടി എടുത്തു വെക്കുക, പിന്നെ ജ്യൂസ് പിസിങ് മാറ്റിവെക്കുക, ഇനി വെള്ളം, ginger, zest, ഉണക്ക മുളക് എല്ലാം കൂടി ഇട്ടു നല്ലതുപോലെ തിളപ്പിക്കുക, തിളപ്പിച്ചു ഒരു പകുതി വറ്റിച്ചു എടുക്കുക, ഇനി നല്ലതു പോലെ ആറി കഴിങ്ങു yeast & Orange,Lemon ജ്യൂസ് ചേർക്കുക, ഇതിലേക്ക് Pappaya തൊലി കറ കളയാതെ ചേർക്കുക.

നല്ലതു പോലെ ഉണങ്ങിയ ഭരണിയിൽ ശൂഷിക്കുക, ആദ്യ 10 ദിവസം ഒരുനേരം ഇത് ഒന്ന് ഇളക്കി കൊടുക്കുക, ഇനി അടുത്ത 20 ദിവസം നല്ല ഇരുട്ട് ഉള്ള ഏതെങ്കിലും ഭാഗത്തു അനക്കാതെ വെക്കുക, 21-)0 ദിവസം ഭരണി തുറന്നു നല്ലതുപോലെ അരിച്ചു എടുത്തു കുപ്പിയിൽ ശൂഷിക്കുക. നിറം ഒകെ നല്ലതു പോലെ തെളിങ്‌ വരാൻ ചിലപ്പോൾ കുറച്ചു ദിവസം കൂടി വേണ്ടി വരും

ഇനി അതല്ല നിറം പിന്നെ മതി എങ്കിൽ ഒന്നും ചിന്തിക്കരുത് എടുക്കുക, ഒഴിക്കുക, കുടിക്കുക, എന്നാൽ പിന്നെ എല്ലാ വർഷവും പറയുന്ന പോലെ Merry Christmas.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post