Mutton Paya (പായ )
By : Asha Faisal
പായ (ആടിന്റെ കാലിന്റെ എല്ലുകൊണ്ടു ഉണ്ടാക്കുന്ന dish ) പലരും പലരീതിയിലാണല്ലോ ഉണ്ടാക്കുന്നത്. My grand mom ഉണ്ടാക്കുന്ന രീതിയാണ് ഞാൻ share ചെയ്യുന്നെ. ഇത് കുബൂസ്, ചപ്പാത്തി, പത്തിരി ഇവക്കൊക്കെ പറ്റിയൊരു കറി യാണ്.
ആടിന്റെ കാൽ എല്ലു കഷ്ണങ്ങൾ ആക്കിയത് :അരകിലോ
സവാള 2
പച്ചമുളക് 2
പെരുംജീരകം 4,5എണ്ണം
മുളകുപൊടി 1Spoon
മഞ്ഞൾപൊടി അരസ്പൂൺ,
വെളിച്ചെണ്ണ 2Spoon
കറിവേപ്പില 1
തേങ്ങ ചിരകിയത് 1Cup
cashew nuts 7,8
കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ചു സവാള, പച്ചമുളക്, പെരുംജീരകം ഇവ വഴറ്റി എല്ലുകഷ്ണങ്ങൾ ചേർത്തു മുളക്‌, മഞ്ഞൾ പൊടികളും ഉപ്പും ചേർത്തു 2ഗ്ലാസ് വെള്ളം ഒഴിച്ചു നന്നായി വേവിക്കണം. ഞാൻ 15വിസിൽ വരെ വേവിച്ചു( lowflame).
എത്ര വേവുന്നോ അത്രയും taste കൂടും. വെന്ത ശേഷം cashew വെള്ളത്തിൽ കുതിർത്തുവച്ചതും തേങ്ങയും ചേർത്തരച്ചത് ഇതിലേക്ക് ചേർത്തു ഒന്നു തിളച്ചു വരുമ്പോ തീ ഓഫാക്കി കറിവേപ്പിലയിട്ട് വിളംബാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم