ചെമ്മീൻ ബിരിയാണി / Prawns Biriyani
By: Anjali Abhilash‎

ചെമ്മീൻ മസാല ഉണ്ടാക്കാൻ
ചെമ്മീൻ: 500gms
സവാള: 3 എണ്ണം
ചതച്ച വെളുത്തുള്ളി: 1 table spoon
ചതച്ച ഇഞ്ചി: 1 table spoon
ചതച്ച പച്ചമുളക്: 4 എണ്ണം
തക്കാളി: 1 വലുത്
മുളക് പൊടി: 1 table spoon
മഞ്ഞൾ പൊടി: 1/2 tea spoon
ഗരം മസാല പൊടി: 1/2 tea spoon
മല്ലി ഇല അരിഞ്ഞത്: 2 table spoon
പുതിന ഇല അരിഞ്ഞത്: 2 table spoon
കറിവേപ്പില: 2 തണ്ട്
ഓയിൽ: 3 table spoon
ഉപ്പ് : പാകത്തിനു

Rice ഉണ്ടാക്കാൻ
ബിരിയാണി അരി / ബസ്മതി അരി : 2 കപ്പ്
ചൂട് വെള്ളം : 4 കപ്പ്
കറുവ പട്ട : 2 കഷ്ണം
ഗ്രാമ്പു: 3 എണ്ണം
ഏലയ്ക്ക: 3 എണ്ണം
വഴന ഇല: 1
ഗരം മസാല പൊടി: 1/4 tea spoon
മഞ്ഞൾ പൊടി: ഒരു നുള്ള്
ഓയിൽ/നെയ്യ്: 3 table spoon
ചെറുനാരങ്ങ നീര്: 2 table spoon
ഉപ്പ്‌: പാകത്തിനു

കുറച്ചു സവാള, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ നെയ്യിൽ വറുത്തു വെക്കുക

ചെമ്മീനിൽ മുളക് പൊടി, മഞ്ഞൾ പൊടി , ഉപ്പ്‌ എന്നിവ ചേർത്ത് marinate ചെയ്‌തു കുറച്ചു നേരം മാറ്റി വെക്കുക
ഒരു പാനിലേക്കു എണ്ണ ഒഴിച്ച് ചെമ്മീൻ വറുത്തു മാറ്റി വെക്കുക
ഇതേ പാനിലേക്കു സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക
ചതച്ചു വെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം മാറും വരെ വഴറ്റുക.
തക്കാളി അരിഞ്ഞത് ചേർക്കുക
ഗരം മസാല പൊടി, വറുത്തു വെച്ച ചെമ്മീൻ, കുറച്ചു മല്ലി ഇല, പുതിന ഇല, കറിവേപ്പില എന്നിവ ചേർത്ത് ചെറിയ തീയിൽ ഒരു 5 മിനിറ്റ് മൂടി വെച്ച് വേവിക്കുക
ഉപ്പ്‌ നോക്കി ആവശ്യമെങ്കിൽ കുറച്ചു കൂടി ചേർക്കുക
തീ ഓഫ് ചെയ്തു മസാല മാറ്റി വെക്കുക
ചോറുണ്ടാക്കാൻ അരി നന്നായി കഴുകി വാർത്തു വെക്കുക
പാനിലോട്ടു ഓയിൽ/നെയ്യ് ഒഴിച്ച് കറുവ പട്ട, ഗ്രാമ്പു, ഏലയ്ക്ക, വഴന ഇല എന്നിവ ചേർക്കുക
അരി ചേർത്ത് നന്നായി ഒരു 5 മിനിറ്റ് വഴറ്റുക
ചൂട് വെള്ളം, ചെറുനാരങ്ങ നീര്, ഗരം മസാല പൊടി, ഒരു നുള്ള് മഞ്ഞൾ പൊടി, അല്പം ഉപ്പ്‌ എന്നിവ ചേർത്ത് ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക
വെള്ളം വറ്റുന്നതിനൊപ്പം ചോറും നന്നായി വെന്തിട്ടുണ്ടാവും
ചോറും മസാലയും കൂടി മിക്സ് ചെയ്‌തു വറുത്തു വെച്ച സവാള, അണ്ടിപരിപ്പ്, മുന്തിരി, അല്പം മല്ലിയില എന്നിവ ചേർത്ത് ചൂടോടെ വിളംബാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم