ചക്കക്കുരു മാങ്ങ കറി 
By : Viji Babu
ചക്കക്കുരു : 1 കപ്പ് , നീളത്തിൽ അരിഞ്ഞത്
മാങ്ങാ : 1/2 കപ്പ് , നീളത്തിൽ അരിഞ്ഞത്
മഞ്ഞൾ പൊടി : 1/2 tsp
തേങ്ങാ ചിരകിയത് : 1 കപ്പ്
കുഞ്ഞുള്ളി - 5
ജീരകം : ഒരു നുള്ള്
പച്ചമുളക് : 2
വറ്റൽ മുളക് : 2
കടുക് , കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്
ചക്കക്കുരു ഉപ്പും മഞ്ഞളും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കണം . പകുതി വേവാകുമ്പോൾ മാങ്ങാകഷ്ണങ്ങളും ചേർത്ത് പാകത്തിന് വേവിക്കുക. ഇതിലേക്ക് തേങ്ങാ, 2 കുഞ്ഞുള്ളി , ജീരകം , പച്ചമുളക് ഇവ നന്നായി അരച്ചത് ചേർത്ത് 2 - 3 mins ഇളം തീയിൽ വേവിക്കുക. ഇതിലേക്ക് വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചു വറ്റൽ മുകള്, കുഞ്ഞുള്ളി, കറിവേപ്പില വഴറ്റിയതു ചേർക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم