കറുത്ത ഹൽവ
By : Jomon Kalathingal
ആവശ്യമുള്ള സാധനങ്ങൾ
അരിപ്പൊടി _ 500gm
ശർക്കര _ 2കിലോ 
തേങ്ങാ _ 3എണ്ണം
അണ്ടിപരിപ്പ് _ അരക്കപ്പ്
ഏലക്ക _ പത്തെണ്ണം
നെയ്യ്‌ _ ആവശ്യത്തിനു
വെളിച്ചെണ്ണ _ ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ശർക്കര ഉരുക്കി പാനിയാക്കുക.തേങ്ങാ പിഴിഞ്ഞു പാൽഎടുക്കുക.ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ അരിപ്പൊടി തേങ്ങാപാൽ ശർക്കരപാനി ഏലക്കപൊടി ഇവ നന്നായി കലക്കുക.വെള്ളം കുറച്ചു കൂടിയാലുംകുറയരുത്.ഇത് അടുപ്പിൽ വെച്ച് കൈഎടുക്കാതെ ഇളക്കുക തിളച്ചു തുടങ്ങുമ്പോൾ തീ കുറച്ചു വച്ച് ഇളക്കുക.

വെള്ളം പറ്റുന്നതനുസ്സരിച്ചു നെയ്യും വെളിച്ചെണ്ണയും ചേർത്ത് കൊടുക്കുക.വെള്ളം ഒരുവിതം പറ്റിവരുമ്പോൾ അണ്ടിപ്പരിപ്പ് നുറുക്കിയത് ചേർക്കുക.പാത്രത്തിൽ നിന്ന്‌ വിട്ടു എണ്ണ നന്നായി തെളിഞ്ഞു വരുമ്പോൾ വേറൊരു പാത്രത്തിൽ ഒഴിച്ച് നിരത്തി വെക്കുക നന്നായി തണുത്തു കഴിഞ്ഞാൽ കട്ടു ചെയ്തു ഉപയോഗിക്കാം.ഇത് ഉണ്ടാക്കാൻ നല്ല ക്ഷമയും സമയവും വേണം .സമയമുള്ളവര്‍ എല്ലാരും ഉണ്ടാക്കി നോക്കണം കേട്ടോ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم