ബീഫ്‌ പെപ്പര്‍ റോസ്റ്റ്‌
By : Shefeeque Cherooppa
ചേരുവകള്‍

ബീഫ്‌ - ½ കിലോ 
തേങ്ങാകൊത്തു- ½ കപ്പ്
സവാള – 3 ചെറുതായി നുറുക്കിയത്
പച്ചമുളക് – 2 കീറിയത്
തക്കാളി – 1 ചെറുത്‌ നുറുക്കിയത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 4 ടേബിള്‍ സ്‌പൂണ്‍
കുരുമുളകുപൊടി- 3 ടേബിള്‍ സ്‌പൂണ്‍
മഞ്ഞള്പൊടി- ½ ടേബിള്‍ സ്‌പൂണ്‍
ഗരംമസാല- 3 ടേബിള്‍ സ്‌പൂണ്‍
നാരങ്ങ നീര് / വിനാഗിരി- 1 ടേബിള്‍ സ്‌പൂണ്‍
മല്ലിപൊടി – 2 ½ ടേബിള്‍ സ്‌പൂണ്‍
കശ്മീരിമുളകുപൊടി – 1 ടേബിള്‍ സ്‌പൂണ്‍
ഉപ്പ്
വെളിച്ചണ്ണ
കടുക്
കറിവേപ്പില

പാകം ചെയ്യുന്ന വിധം

ബീഫ്‌ നന്നായി കഴുകി കഷ്ണങ്ങള്‍ ആക്കിയതിലേക്ക് 2 ടേബിള്‍ സ്‌പൂണ്‍ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, 2 ടേബിള്‍ സ്‌പൂണ്‍ കുരുമുളകുപൊടി, മഞ്ഞള്പൊടി, നാരങ്ങ നീര് / വിനാഗിരി ആവിശ്യത്തിന് ഉപ്പ് എന്നിവ ചേര്ത്ത് നന്നായി ഇളക്കി 3 മണിക്കൂർ മാറ്റി വെയ്ക്കുക ശേഷം കുക്കറില്‍ 1/4 കപ്പ് വെള്ളം ചേര്ത്ത് വേവിച്ചു എടുക്കുക.

കടായി അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും പൊട്ടിച്ച ശേഷം തെങ്ങ കൊത്തു മൂപ്പിക്കുക നിറം മാറി തുടങ്ങുമ്പോള്‍ ഉള്ളി, പച്ചമുളക് ബാക്കി ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഇട്ടു വഴറ്റുക ശേഷം തക്കാളി ഇട്ടു വെന്തു കഴിയുമ്പോള്‍ ബാക്കി ഉള്ള കുരുമുളകുപൊടി, ഗരംമസാല, മല്ലിപൊടി മുളകുപൊടി എന്നിവ ഇട്ടു പച്ചമണം മാറി എണ്ണതെളിഞ്ഞാല്‍ വേവിച്ച ബീഫ്‌ വെള്ളം ഉണ്ടെങ്കില്‍ അതോട് കൂടി ചേര്ത്ത് ഇളക്കി ഇഷ്ടാനുസരണം തോര്ത്തി എടുത്താല്‍ ബീഫ്‌ റോസ്റ്റ്‌ റെഡി.

NB: ബീഫ് വാങ്ങിക്കുമ്പോൾ കൈ ക്കൊറുവിൽ നിന്നും
(കൈ ഭാഗം ഇറച്ചി) വാങ്ങിക്കുക. അതാണ് മൃദുലമായ ഭാഗം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم