ടൊമാറ്റോ ചട്ണി 
By : Maria John
പണ്ട് നാണയം നിലവിൽ വരുന്നതിനു മുമ്പ് കൈമാറ്റം (barter system) ആയിരുന്നു പതിവ്. ഞാൻ വളെരെ ബുദ്ധി പൂർവംആയി ഇപ്പോളും ഇത് ചെയ്യാറുണ്ട്. എങ്ങനെ എന്നോ.
എന്നിക്കു പല കൂട്ടുകാരും ഉണ്ട് സ്വന്തം പച്ചക്കറികൾ കൃഷി ചെയ്യുന്നവർ. ക്രിസ്മസ് ആയി കൊണ്ട് എന്നിക്കു അധികം ചോക്ളറ്റ് കിട്ടി. ടീച്ചറല്ലേ ഇതെല്ലം കൂടി തിന്നു തടി വെച്ചോ അസുഖം ഉണ്ടാക്കിക്കോ എന്നാൽ ഞങ്ങൾക്ക് അവധി കിട്ടുമല്ലോ എന്നായിരിക്കും കുട്ടികളുടെ വിചാരം. ഞാനോ ഈ നല്ലവിലയുള്ള പാക്കറ്റും പിടിച്ചു പച്ചക്കറികൾ ഉള്ള വീട്ടിൽ പോവും. അവർക്കു ഇത് കൊടുക്കും എന്നിട്ടു ആവശ്യത്തിന് പച്ചക്കറിയും പൊതിഞ്ഞു കെട്ടി പോരും. അവർക്കും സന്തോഷം എനിക്കും സന്തോഷം. അങ്ങനെ കിട്ടിയത് ആണ് കുറച്ചു അധികം തക്കാളി.

സവാള, ഇഞ്ചി, തക്കാളി, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞു വെക്കുക. ഇനിയും ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് നല്ലപോലെ ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടിക്കുക. ഇതിലേക്ക് അല്പം ജീരകം ഇടുക. ഒരു കുഞ്ഞു ഞ്ഞുള്ളൂ കയം ഇടുക. എന്നിട്ടു സവാളയും ഇഞ്ചിയും കറിവേപ്പിലയും വഴറ്റുക. അരിഞ്ഞ തക്കാളിയും ഉപ്പുംമുളകുപൊടിയും ഇട്ടു വഴറ്റുക. തക്കാളി നല്ലപോലെ വെന്തു ആവസ്യത്തിനു ചാറാക്കി ഉപയോഗിക്കാം. ഞാൻ അധികം പറ്റിച്ചില്ല കാരണം ഈ വെള്ളംപ്രകൃതിയുടെ തന്നെ ഉള്ള അമൃതം ആണല്ലോ. എന്തിനാ വെറുതെ പറ്റിച്ചു കളയുന്നത്.
ഞാൻ ചോറിന്റെ കൂട്ടത്തിൽ കഴിച്ചു. ചപ്പാത്തിക്കും നല്ല കോമ്പിനേഷൻ തന്നെ.
ഫ്രിഡ്ജിൽ കുറച്ചു ദിവസം കേടു കൂടാതെ സൂക്ഷിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم