ചേന പായസം - YAM Payasam
By : Sajeesh Thoppil
ചേന - ഒരു കിലോ
ചൗവരി - 2 ടേബിൾ സ്പൂൺ
നെയ്യ് - 100 ഗ്രാം
ശർക്കര - ഒരു കിലോ ( താൽപര്യം അനുസരിച്ച് )
തേങ്ങാപ്പാൽ ഒന്നും രണ്ടും (വെള്ളം കുറച്ച് തയാറാക്കണം) - ഒരു തേങ്ങയുടേത്
ഏലയ്ക്ക പൊടിച്ചത്, കശുവണ്ടി, കിസ്മിസ് - ആവശ്യാനുസരണം
കൊട്ടത്തേങ്ങ ചെറുതായരിഞ്ഞ് നെയ്യിൽ മൂപ്പിച്ചത് - 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം
ശർക്കര വെള്ളം കുറച്ച് പാനി തയാറാക്കി അരിച്ചെടുക്കുക. ചൗവരി വെള്ളം കുറച്ച് വേവിച്ചെടുക്കുക. ചേന തൊലി നന്നായി കളഞ്ഞ് ചെറിയ കഷണങ്ങൾ ആക്കുക, ( അവിയൽ സൈസ് ). നന്നായി കഴുകി ചുവട് കട്ടിയുള്ള പാത്രത്തിൽ അൽപ്പം വെള്ളത്തിൽ പകുതി വേവിച്ച് എടുക്കുക. ഇത് വെള്ളം വാർത്ത് കളഞ്ഞ് മിക്സിയിൽ ഒന്നു സ്പിൻ ചെയ്തടുക്കുക. നല്ല തരിയുണ്ടാവണം. ശ്രദ്ധിക്കണം, വേവ് കൂടിപ്പോകരുത്, മിക്സിയിൽ കൂടുതൽ അടിക്കുകയും അരുത്. കുഴഞ്ഞു പോകും.
ചുവടു കട്ടിയുള്ള ഉരുളിയിൽ അൽപം നെയ്യൊഴിച്ച് ചേന ഉടച്ചത് വഴറ്റുക. അൽപ്പം നിറം മാറുമ്പോൾ ശർക്കര പാനി അരിച്ചതും ചൗവരി വേവിച്ചതും ചേർത്ത് തിളപ്പിക്കുക. കട്ടി കൂടുന്തോറും നിർത്താതെ ഇളക്കണം, അടിക്കു പിടിക്കരുത്. ചേനയ്ക്ക് കൊഴുപ്പു കുറവാണ്. അതു കൊണ്ടാണ് ശർക്കരയിലും തേങ്ങാപ്പാലിലും വെള്ളം കൂടരുതെന്ന് പറഞ്ഞത്. നല്ലതു പോലെ കട്ടിയാകുമ്പോൾ രണ്ടാം പാൽ ചേർക്കാം. അൽപ്പം നെയ് കൂടെ ഒഴിച്ച് നന്നായി ഇളക്കി ചേർക്കുക. പത്തു മിനിറ്റ് തിളച്ചു കഴിയുമ്പോൾ ഒന്നാം പാൽ ചേർത്ത് തീ കുറയ്ക്കുക, തിളയ്ക്കരുത്. ഏലക്കാപ്പൊടി ചേർത്ത് ഇളക്കുക. പാൽ നന്നായി ചേർന്നു കഴിയുമ്പോൾ വാങ്ങി വച്ച് ബാക്കി നെയ്യിൽ വറുത്ത കശുവണ്ടി, കിസ്മിസ്, തേങ്ങ നുറുക്കിയത് ചേർത്ത് വിളമ്പാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم