Arabian Grilled Chicken / Al Faham Chicken
By : Anjali Abhilash
ഫുൾ ചിക്കൻ (with skin) : 1
സവാള : 1 ചെറുത്
ഇഞ്ചി : 1/2 ഇഞ്ച് കഷ്ണം
വെളുത്തുള്ളി : 3 അല്ലി
പച്ചമുളക് : 2 എണ്ണം
തക്കാളി :1 ചെറുത്
കട്ടി തൈര് : 1 ടേബിൾ സ്പൂൺ
നാരങ്ങാ നീര് :1 ടേബിൾ സ്പൂൺ
കുരുമുളക് പൊടി : 1/2 ടി സ്പൂൺ
ഒലീവ് ഓയിൽ : 2 ടി സ്പൂൺ
അറബിക് മസാല : 2 ടി സ്പൂൺ
ഉപ്പ്‌ : ആവശ്യത്തിനു
ചിക്കൻ നന്നായി കഴുകി 2 അല്ലെങ്കിൽ 4 കഷ്ണം ആയി മുറിക്കുക
ഒരു ഫോർക് അല്ലെങ്കിൽ കത്തി ഉപയോഗിച്ച് ചിക്കന്റെ എല്ലാ ഭാഗത്തും നന്നായി കുത്തുക
സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി, തൈര്, നാരങ്ങാ നീര്, കുരുമുളക് പൊടി, ഒലീവ് ഓയിൽ, അറബിക് മസാല, പാകത്തിനു ഉപ്പ്‌ ഇതെല്ലാം കൂടി വെള്ളം ചേർക്കാതെ മിക്സിയിൽ നന്നായി അരച്ചെടുക്കുക
ഈ മസാല ചിക്കനിൽ നന്നായി തേച്ചു പിടിപ്പിച്ചു ഒരു 6 മുതൽ 8 മണിക്കൂർ വരെ വെക്കുക
ശേഷം ചാർകോൾ ഗ്രില്ലിൽ വെച്ച് ഗ്രിൽ ചെയുക
ഞാൻ ഇത് ഉണ്ടാക്കിയത് ഓവനിൽ ആണ്
അതിനായി ഓവൻ 200C ഇൽ10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക
ഗ്രിൽ ട്രേയിൽ ചിക്കൻ വെച്ച് 200 C ഇൽ 45 മിനിറ്റ് ഗ്രിൽ ചെയ്യുക. ഓരോ 10 മിനിറ്റിനു ശേഷവും ചിക്കൻ തിരിച്ചിട്ടു കുറച്ചു ഒലീവ് ഓയിൽ തേച്ചു കൊടുക്കണം
അവസാനത്തെ 5 മിനിറ്റ് ചിക്കൻ തിരിച്ചിട്ടു (skin ഭാഗം മുകളിൽ വരണം ) മുകളിലെ കോയിൽ മാത്രം ഓൺ ആക്കി ഗ്രിൽ ചെയ്യുക
ചൂടോടെ കുബ്ബൂസ് അല്ലെങ്കിൽ ചാപത്തിക്കൊപ്പം പിന്നെ ഒരു സലാടും, ഹമൂസ്‌ അല്ലെങ്കിൽ ഗാർലിക് സോസിനൊപ്പം സെർവ് ചെയ്യുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم