കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് ഒരു നാഗ്പൂര്‍ സന്ദര്‍ശനത്തിനിടെയാണ് മറാട്ടികളുടെ പ്രഭാത ഭക്ഷണമായ പോഹ അഥവാ അവില്‍ ഉപ്പുമാവ് കഴിക്കുന്നത്. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ കാണുന്ന ചായകടകള്‍ പോലെ സജീവമാണ് മഹാരാഷ്ട്രയില്‍ പോഹയും സാമ്പാറും ചായയും വില്‍ക്കുന്ന വഴിയോരകടകള്‍ . വളരെ എളുപ്പം ഉണ്ടാക്കാവുന്ന നല്ലൊരു ബ്രേക്ക്‌ ഫാസ്റ്റ് ഐറ്റം ആണിത് , നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന്താനെങ്കിലും അറിയാത്തവര്‍ക്ക് വേണ്ടി ഇതിന്റെ റെസിപ്പി ഇവിടെ സമര്‍പ്പിക്കുന്നു :)
By : Bindu Jayakumar
വെളുത്ത അവില്‍ 3 കപ്പ്‌
നിലകടല 3 വലിയ സ്പൂണ്‍
സവാള ചോപ്പ് ചെയ്തത് ഇടത്തരം 1
പച്ചമുളക് മൂന്നോ നാലോ എണ്ണം
മല്ലിയില
കടുക്
ജീരകം
കറിവേപ്പില
പാചക എണ്ണ
ഉപ്പ്
പഞ്ചസാര ഒരു നുള്ള്
മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
നാരങ്ങ 1

അവില്‍ ഒരു അരിപ്പയില്‍ എടുത്ത് മീതെ വെള്ളം ഒഴിച്ചു ഒന്ന് കുതിര്‍ത്ത് മാറ്റുക. നിലകടലയും ഒന്ന് വറുത്തു മാറ്റുക .
ഒരു പാനില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ ജീരം കടുക് എന്നിവ പൊട്ടിച്ചു അതിലേക്ക് കറിവേപ്പിലയും പച്ചമുളക് അരിഞ്ഞതും പിന്നീടു സവാളയും ഇട്ടു നന്നായി വഴറ്റുക ശേഷം മഞ്ഞള്‍പൊടി ഇട്ട ശേഷം കടല വരുത്തും ഇട്ടു വീണ്ടും വഴറ്റുക. ഇതിലേക്ക് കുതിര്‍ത്ത അവില്‍ ചേര്‍ത്ത് നന്നായി ഇളക്കി യോചിപ്പിക്കുക ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക ഒന്ന് മൂടി വെച്ച ശേഷം ഒരു നുള്ള് പഞ്ചസാരയും ഒരു ചെറിയ നാരങ്ങയുടെ നീരും ചേര്‍ക്കുക ,ഒന്ന് കൂടി മൂടി വെച്ച ശേഷം മല്ലിയില ചേര്‍ത്ത് വിളമ്പാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم