മീന്‍ വറുത്തു അരച്ച് കറി വയ്ച്ചത്‌

മീന്‍ അര കിലോ ..(നല്ല മാംസം ഉള്ള മീന്‍ ആയാല്‍ നന്ന് )

ചെറു ഉള്ളി മൂന്നു നാല് എണ്ണം

ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചു

മൂന്നു നാല് അല്ലി വെള്ളുള്ളി ചതച്ചു

നെടുകെ കീറിയ പച്ച മുളക് ഒരു രണ്ടു എണ്ണം

കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി

ഒരു മൂന്നു നാല് കുടം പുളി ( ആദ്യം തന്നെ കഴുകി ഒരു കപ്പു ചൂട് വെള്ളത്തില്‍ ഇട്ടു വയ്ക്കുക )

ഉപ്പു /കടുക് /കറിവേപ്പില /എണ്ണ ആവശ്യത്തിനു

അരപ്പിനു ..

ഒരു കപ്പു തേങ്ങാ തിരുമ്മിയത്‌

മുളക് പൊടി ഒന്നൊന്നര സ്പൂണ്‍ ..( അവനവന്റെ എരി പ്രകാരം ഇനിയും കൂട്ടാം ..കുറയ്ക്കാം )

മല്ലി പൊടി രണ്ടു സ്പൂണ്‍

മൂന്നു ചെറു ഉള്ളി

കുരുമുളക് പൊടിച്ചത് ഒരു സ്പൂണ്‍’

അര സ്പൂണ്‍ ജീരകം .കുറച്ചു ഉലുവാ പൊടിയും .

ആദ്യം മീന്‍ വെട്ടി നന്നായ് കഴുകി അര മുറി നാരാങ്ങാ പിഴിഞ്ഞ് അതില്‍ അഞ്ചു മിനിറ്റ് ഇട്ടു വയ്ക്കണം ..( മീനിന്റെ മണോം അത് മുറിച്ചപ്പോ നമ്മുടെ കയ്യില്‍ ഉണ്ടായ മണവും പോയി കിട്ടും ) പിന്നീട് വെള്ളം വാര്‍ത്തു മീന്‍ അടച്ചു മാറ്റി വയ്ക്കുക

ഒരു ചട്ടി എടുത്തു അതില്‍ തേങ്ങാ വറുക്കുക …ഡാര്‍ക്ക് ബ്രൌണ്‍ നിറം ആകും വരേയ്ക്കും .അതില്‍ ചെറു ഉള്ളിയും കുറച്ചു കറി വേപ്പിലയും ജീരകവും കൂടി ഇട്ടു ആകട്ടെ വറുക്കല്‍..നിറം വന്നു കഴിയുമ്പോ തീയ കുറച്ചു മുളക് പൊടി മല്ലി പൊടി മഞ്ഞള്‍ പൊടി ഉലുവാ പൊടി ഇവ ഒന്നൊന്നായി ചേര്‍ത്ത് ഇളക്കണം .തീയ കൂടി കിടന്നാല്‍ ഇവ കരിഞ്ഞു പോകും .അതിനാല്‍ തീയ താഴ്ത്താന്‍ മറക്കരുത് ..ഇവ ഇട്ടു ഒരു മിനിട്ട് വരുത്താല്‍ മതി ..ഇനി ഇത് തണുക്കാന്‍ വയ്ക്കുക ..തണുത്ത് ശേഷം നന്നായി അരച്ച് എടുക്കുക .

ഈ അരപ്പില്‍ മുറിച്ചു വച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ ഒരു പതിനഞ്ചു മിനിറ്റ് മുക്കി വയ്ക്കുക ..

ഇനി മണ ചട്ടിയില്‍ /മീന്‍ പാത്രത്തില്‍ എണ്ണ ഒഴിച്ച് ചെറു ഉള്ളി ഒരു മൂന്നു എണ്ണം രണ്ടായോ നാലായോ കീറിയതും കറി വേപ്പിലയും ഇഞ്ചി വെളുത്തുള്ളി ചച്ചതും പച്ച മുളകും ചേര്‍ത്തു വഴറ്റുക .ഉള്ളി ബ്രൌണ്‍ നിറം ആയി വരുമ്പോള്‍ അതില്‍ ഒരു സ്പൂണ്‍ മീന്‍ മസാല ചേര്‍ക്കണം ചെറു തീയില്‍ ..ഒരു മിനിട്ട് വേണ്ടാ …ഒന്ന് ചൂടായാല്‍ ഉടന്‍ അതിലേക്കു കുതിര്‍ത്തു വച്ചിരിക്കുന്ന കുടം പുളി വെള്ളത്തോടൊപ്പം ഒഴിക്കുക ..ഉപ്പിടുക ..ഒന്ന് തിളപ്പിക്കുക ..തിളച്ചു വരുമ്പോള്‍ അതിലേക്കു തേങ്ങാ അരപ്പും മീനും കൂടി ഇടുക ..ആവശ്യത്തിനു വെള്ളം ചേര്‍ക്കുക ( ഒന്നൊന്നര കപ്പു ആകാം ) അടച്ചു തിളപ്പിക്കുക …കറി വറ്റി വരുമ്പോ വാങ്ങുക …ചൂട് ആറി വരുമ്പോ വിളമ്പുക ..ഇല്ലേല്‍ വാരി തിന്നുമ്പോ കൈ പൊള്ളും ..നാവും

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم