ഉണ്ടം പൊരി 
By : Suni Ayisha
നമ്മളൊക്കെ ഹോട്ടലില്‍ കയറി ചായയും ഉണ്ടം പൊരിയും കയിചിട്ടുണ്ട്.എന്നാല്‍ ഈ ഉണ്ടംപൊരി എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് നിങ്ങള്കറിയാമോ?

ചേരുവകള്‍

മൈദ - 2 കപ്പ്‌
കടലപ്പൊടി - 2 സ്പൂണ്‍
പഞ്ചസാര - ആവശ്യത്തിനു
ചെറിയ ജീരകം - 1 സ്പൂണ്‍
സോടപ്പൊടി - ഒരു നുള്ള്
തേങ്ങ ചെറിയ കഷണങ്ങള്‍
ഏലക്ക പൊടി - ഒരു നുള്ള്

ഇത് എല്ലാം കൂടി അല്പം വെള്ളം ചേര്‍ത്ത് മിക്സ്‌ ചെയ്യുക .ശേഷം അടുപ്പിന്റെ അടുത്ത് കുറച്ചു സമയം ചൂട് കിട്ടാന്‍ വേണ്ടി മിക്സ്‌ ചെയ്തിരിക്കുന്ന പാത്രം വെച്ചാല്‍ ഈ മാവ് പൊങ്ങിവരും (ഇല്ലെങ്കിലും കുഴപ്പമില്ല )
ഇനി ഒരു ചീനച്ചട്ടി അടുപ്പില്‍ വേച് ചട്ടിയുടെ മുക്കാല്‍ ഭാഗം എണ്ണ ഒഴിച്ച് ചൂടാക്കുക (എണ്ണ കൂടുതല്‍ ഉണ്ടെങ്കിലെ ഉണ്ടംപൊരി എന്നയിലേക്ക് ഇടുമ്പോള്‍ പൊങ്ങി വരൂ ),
ഇനി കയ്യില്‍ അല്പം എടുത്തു ചൂണ്ടു വിരളിന്റെയും തള്ള വിരലിന്റെയുംഇടയിലൂടെ എന്നയിലെക് ഇടുക .എന്നയോടെ അടുത്ത് പിടിച്ചു വേണം ഇടാന്‍ ,ഇല്ലെങ്കില്‍ എണ്ണ കയ്യിലേക് തെറിക്കും.
കൈ കൊണ്ട് ഇടാന്‍ കഴിയില്ലെങ്കില്‍ ദോശ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കയില്‍ ഉപയോഗിക്കുക.
മാവ് അധികം ലൂസ് ആകരുത് .ലൂസ് ആയാല്‍ ബോള്‍ രൂപത്തില്‍ വരില്ല.

ഇടയ്ക്കു ഇളക്കി കൊടുക്കുക .ഉള്‍വശം വേവ് ആയോ എന്നറിയാന്‍ പപ്പടകൊലോ ,ഈര്‍കിലോ ഉപയോഗിച്ച് കുത്തി നോകുക .ഇത് ഊരിയെടുക്കുമ്പോള്‍ മാവ് പിടിചിട്ടില്ലെങ്കില്‍ വേവ് ആയിട്ടുണ്ട്

ഉണ്ടംപൊരിക്കൊക്കെ എന്താഴ്ച്ച

എന്നാല്‍ ഒന്ന് ട്രൈ ചെയ്താലോ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم