അറബിക്കടലിന്റെ മുറ്റത്തു ഓടിക്കളിച്ചു നടന്ന ചെമ്മീൻ , "ചെമ്മീൻ ഫ്രൈ" ആയ കഥ.
By : Nikhil Babu

1/2 കിലോ ചെമ്മീൻ വൃത്തിയാക്കി എടുത്തു


(ഞാൻ ആദ്യമായി ചെമ്മീൻ ക്ലീൻ ചെയ്തതാണ് ഇന്ന് . ദാ ഇങ്ങനെ 
Step 1: ചെമ്മീന്റെ തല ആദ്യം" പ്ലാക്കെ "എന്ന് പറിച്ചു എടുക്കുക .
Step 2 : തലയുടെ താഴെയുള്ള രണ്ടു /മൂന്നു ഷെല്ലുകൾ നഖം കൊണ്ട് പൊളിച്ചു മാറ്റുക
Step 3 : വാലിന്റെ മുകളിലെ ഷെല്ലിൽ ചെറുതായി അമർത്തുക .ബാക്കിയുള്ള ഷെൽ കൂടി പോരും .
Step 4 : ചെമ്മീന്റെ പുറത്തായി കത്തി വെച്ച് ഒന്ന് വരയുക . കറുത്ത നിറത്തിൽ ഉള്ള vein കാണാം . ഇത് കത്തിയുടെ tip കൊണ്ട് വലിച്ചു എടുക്കുക .)
ഈ ചെമ്മീൻ കഴുകി ഇതിലേക്ക് 2 സ്പൂൺ മുളകുപൊടി,1 സ്പൂൺ കുരുമുളക് പൊടി ..ഇഞ്ചി വെളുത്തുള്ളി അരച്ചെടുത്ത് 3 സ്പൂൺ ..പാകത്തിന് ഉപ്പു ..1 സ്പൂൺ വിനാഗിരി,,1/2 സ്പൂൺ ഗരം മസാല ചേർത്ത് നന്നായി mix ചെയ്തു 1 മണിക്കൂർ വെക്കുക .

* ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാവുമ്പോ തീ കുറച്ചു ചെമ്മീൻ നിരത്തി വെക്കുക ..
*ഒരു വശം വേവുമ്പോൾ മറിച്ചു ഇടുക .
* രണ്ടു വശവും fry ആയി ഇറക്കുന്നതിനു മുൻപ് അല്പം കറി വേപ്പില കൂടി ചേർത്ത് ഫ്രൈ ആക്കി ഒരു plate ലേക്ക് മാറ്റാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم