മഷ്‌റൂം റോസ്സ്റ് - Mushroom Roast
By : Maria John
ഇപ്പോൾ flat mushrooms ന്റെ കാലം ആണ്. അതുകൊണ്ടു അല്പം വിലയും കുറവ്. അതിനാൽ ഇങ്ങനെ ലാവിഷ് ഹെൽത്തി ആയി ഉണ്ടാക്കി.
മുഷ്‌റൂമിന്റെ ഞെട്ട് മുറിച്ചുമാറ്റി അല്പം എണ്ണ തൂത്ത് രണ്ടു മഞ്ഞൾ ഇലയിൽ വെക്കുക. ഇതിന്റെ cavity യിൽ ഇഞ്ചി, ഉള്ളി, വെളുത്തുള്ളി, പച്ചമുളക് കറിവേപ്പില എന്നിവ അരിഞ്ഞത് അല്പം ഉപ്പും കുരുമുളകും സ്വല്പം മഞ്ഞൾപൊടിയും തക്കാളി അരിഞ്ഞതും കൂടി മിക്സ് ചെയ്തു നിറക്കുക. ഇതിന്റെ മുകളിൽ ചീസ് വിതറുക. മഞ്ഞൾ ഇല കൊണ്ട് നന്നായി പൊതിഞ്ഞു അലൂമിനിയം ഫോയിൽ കൊണ്ട് ലൂസ് ആയി പൊതിയുക. വറചട്ടി അല്ലെങ്കിൽ കാസറ്റ് അയൺ പാൻ നല്ലപോലെ ചൂടാക്കി അതിൽ നല്ല ചൂടിൽ അര മുക്കാൽ മണിക്കൂർ ചുടുക. വേവ് കൂണിന്റെവലിപ്പം അനുസരിച്ചു ഇരിക്കും. ഇടയ്ക്കു പതിയെ ഞെക്കി നോക്കിയാൽ അറിയാം വെന്തോ എന്ന്. വെന്തു എന്ന് തോന്നിയാൽ ഫോയിൽ തുറന്നു കുറച്ചു നേരം വെള്ളംഉണ്ടെങ്കിൽ പറ്റാനനുവദിക്കുക. ഇല നല്ലപോലെ പൊള്ളി കരിയണം അടിയിൽ നിന്നും.
ഉണ്ടാക്കിയപ്പോൾ മഞ്ഞൾ ഇല വാടിയ മണം നല്ല രസം ആയിരുന്നു. കഴിച്ചപ്പോൾ അതിന്റെ രുചിയോ. ഒന്നും പറയണ്ട.

ഇലക്കറികൾ നാം കഴിക്കുന്നത് Vitamin A ക്കു വേണ്ടി ആണ്. എല്ലാ ഇലകളിലും ഇത് ഉണ്ട്. വാഴ ഇല, മഞ്ഞൾ ഇല ഒക്കെ ഇങ്ങനെ ഉപയോഗിക്കുന്നത്, വാഴ ഇലയിൽ ചുടു ചോറ് ഉണ്ണുന്നത് ഒക്കെ ഈ ഇലകളിൽ അടങ്ങിയിരിക്കുന്ന chlorphyl നമ്മടെ ആഹാരത്തിൽ കലർന്നു നമുക്ക് ലഭിക്കാൻ വേണ്ടി ആണ്. വിറ്റമിൻസ് നഷ്ടപ്പെടാതിരിക്കാൻ ആണ് അതിന്റെ നിറം പോവതിരിക്കാന് ശ്രമിക്കുന്നത്.
വിയറ്റ്നാമിലും തായ്‌ലണ്ടിലും ഒക്കെ മീൻ, ഇറച്ചി ഒക്കെ ഉണ്ടാക്കി ഇളം വെറ്റിലയിൽ പൊതിഞ്ഞു കിട്ടും. നല്ല രുചി ആണ്. അവർ വെറ്റില മുറുകുന്നത് ഞാൻ കണ്ടിട്ടില്ല.
ഇതിൽ ചീസ് വേണം എന്ന് നിർബന്ധം ഇല്ല കേട്ടോ. ഒരു extra ടേസ്റ്റ് ആത്രേയ ഉള്ളു.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم