Squid Pepper Roast..
By : Kavitha Radhu
കണവ കുരുമുളക് പൊടിയിട്ടു വരട്ടിയത്
എങ്ങനെ 500 ഗ്രാം കണവയുടെ പെപ്പർ റോസ്റ്റ് ഉണ്ടാം എന്നു നോക്കാം
2ഇടത്തരം സവാള ചെറുതായി നുറുക്കി വയ്ക്കുക...ഒരു പത്തു ചെറിയുളളിയും അരിഞ്ഞെടുക്കാം...
ഒരു കഷണം ഇഞ്ജി ,6,7വെളുത്തുളളി ഇവ കുനുകുനാ അരിഞ്ഞ് വയ്ക്കുക എങ്ങനെ !!!! കുനുകുനാ....അങ്ങനെ...
കറിവേപ്പില ,വെളിച്ചെണ്ണ ,ഉപ്പ് ഇവയും തയ്യാർ ആക്കുക...
ഇനി പെപ്പർ മസാലക്ക്...
പെരുംജീരകം - 1ടേബിൾ സ്പൂൺ
കുരുമുളക് - അര ടേബിൾ സ്പൂൺ
ഏലക്ക -2
കറുവ പട്ട - ചെറിയ കഷണം
ഗ്രാംമ്പു - 1
ഒന്നു ചൂടാക്കി പൊടിക്കുക...
വെളിച്ചെണ്ണ ഒഴിച്ച് ,ഇഞ്ജി വെളുത്തുളളി ,പച്ചമുളക് ,3എണ്ണം എരിവ് കൂടീട്ട് എന്നെ തുമ്മിക്കരുത്!!!$
സവാള -ചെറിയുളളി ചേർത്ത് ചുവക്കെ വഴറ്റി അര സ്പൂൺ മഞ്ഞൾ പ്പൊടി ,അര ടേബിൾ സ്പൂൺ മല്ലിപ്പൊടി ചേർത്ത് ,തയ്യാറാക്കിയ പെപ്പർ മസാലയുടെ പകുതിയും, കഴുകി വൃത്തിആക്കി ചെറുതായി അരിഞ്ഞെടുത്ത കണവയും ചേർത്ത് നന്നായി ഒന്നു മൂടി വച്ച് 3മിനിറ്റ് വേകിച്ച് വഴറ്റി 2ഇടത്തരം തക്കാളി കൂടി ചേർത്ത് വഴറ്റി തോർത്തി ബാക്കി മസാപ്പൊടിയും ചേർത്ത് വാങ്ങുക ... കണവ പെപ്പർ റോസ്റ്റ് റെഡി...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم