അയിലകറി
By : Shinta Nisanth
അയില............. 2 എണ്ണം
പച്ചമുളക്........... 1 എണ്ണം
തക്കാളി............. 1 എണ്ണം
വെളുത്തുള്ളി..... 1 അല്ലി
ഇഞ്ചി (അരിഞ്ഞത്)...... 1 സ്പൂൺ
കുടംപുളി............. 2 കഷ്ണം
സവാള (അരിഞ്ഞത്)..... 1/2 സ്പൂൺ
മഞ്ഞൾപ്പൊടി.............. 1/2 സ്പൂൺ
മുളക് പൊടി................. 1 സ്പൂൺ
മല്ലിപ്പൊടി...................... 1/2 സ്പൂൺ
ചെറിയ ഉള്ളി (അരിഞ്ഞത്)............... 1/2 സ്പൂൺ
നാളികേരം
കറിവേപ്പില
ഉപ്പ്
എണ്ണ
വെള്ളം

കഷ്ണങ്ങൾ ആക്കി വച്ചിരിക്കുന്ന മീനിൽ വെളുത്തുള്ളി ,ഇഞ്ചി ,മഞ്ഞൾപ്പൊടി ,മുളക് പ്പൊടി ,മല്ലിപ്പൊടി ,സവാള ,കുടംപുളി, ഉപ്പ്, കറിവേപ്പില ,പച്ചമുളക് ,വെള്ളം എന്നിവ ചേർത്ത് വറ്റിക്കുക .
നാളികേരം പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും മാറ്റി വയ്ക്കുക .
പകുതി വേവുമ്പോൾ കുടംപുളി ഇടുത്ത് മാറ്റി തക്കാളി ചേർക്കുക കൂടാതെ രണ്ടാം പാലും ചേർക്കുക .
ഇത് വറ്റി പകുതി ആകുമ്പോൾ ഒന്നാം പാൽ ചേർക്കുക .
ഒരു പാനിൽ എണ്ണ ഒഴിച്ച് ചെറിയ ഉള്ളി മൂപ്പിച്ച് ചേർക്കുക .
അയില കറി റെഡി .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم