ബട്ടർ ചിക്കൻ (Butter Chicken)
By : Sakhina Prakash
കസൂരി മേത്തിയും ,ബട്ടറും സ്പെഷ്യൽ ആയി ഉണ്ടായാൽ മതി. അണ്ടിപ്പരിപ്പ് നിർബന്ധം ഇല്ല കേട്ടോ ഉണ്ടെങ്കിൽ ഇട്ടോളൂ .അപ്പോ തുടങ്ങിയാലോ

ചിക്കൻ ബോൺലെസ്സ് (500 grm മുളകുപൊടി,മഞ്ഞൾ പൊടി ,ഉപ്പ് ചേർത്ത് മിക്സ് ചെയ്തത്), തക്കാളി (1),അണ്ടിപ്പരിപ്പ് (15), സവാള (1 ), ജിൻജർ ഗാർലിക് പേസ്റ്റ് (1 tsp),മല്ലി പൊടി (1/ 2 tsp),മുളകുപൊടി (1/ 2 tsp),ഗരം മസാല (1/ 2 tsp),ടൊമാറ്റോ sauce (1 tsp), കസൂരി മേത്തി (1/ 2 tsp),പാൽ(1 tsp) ,ബട്ടർ ,ഓയിൽ ,ഉപ്പ് ,ഫ്രഷ് ക്രീം ആവശ്യത്തിന് .

1.ഒരുപാത്രത്തിൽജിൻജർഗാർലിക്പേസ്റ്റ് ,മല്ലിപൊടി ,മുളകുപൊടി ഗരം മസാല ,ടൊമാറ്റോ sauce ,കസൂരി മേത്തി ,പാൽ, ഇതൊക്കെ മിക്സ് ചെയ്‌തു വയ്ക്കുക.

2 .ഒരു പാത്രത്തിൽ വെള്ളം വച്ച് തക്കാളിയും ,അണ്ടിപരിപ്പും ഇട്ട് ഒന്ന് പുഴുകുക .വെള്ളത്തിൽ നിന്നും മാറ്റി തക്കാളിയുടെ തൊലി കളയുക ,തക്കാളി ചെറുതായി കട്ട് ചെയ്തു ,അണ്ടിപരിപ്പും കൂടെ മിക്സിയിൽ നന്നായി അരച്ചെടുക്കുക എങ്കിൽ ടേസ്റ്റ് കൂടും .(ഇങ്ങിനെ ചെയാതെ തക്കാളി ,അണ്ടിപ്പരിപ്പ് മിക്സിയിൽ അരച്ചെടുത്താലും കുഴപ്പമില്ല),ഇനി

3 .ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് മീൻ ഒക്കെ പൊരിക്കുന്ന പോലെ ചിക്കൻ കുക്ക് ചെയ്ക ബട്ടറിൽ ഫ്രൈ ചെയ്താ ടേസ്റ്റ് കൂടും ( മുക്കി പൊരിക്കേണ്ട,കുറച് ഒരു സ്പൂൺ ഓയിലിൽ മൂടി വച്ച് പൊരിച്ചെടുത്താൽ മതി .ക്രിസ്‍പി ആവേണ്ട).

4 . ഒരു ചീനി ചട്ടിയിൽ അല്പം എണ്ണ ഒഴിച്ച് ചെറുതായി മുറിച്ച സവാള ഇട്ട് വഴറ്റുക . അതിനു ശേഷം പാത്രത്തിൽ മിക്സ് ചെയ്തു വച്ചിരിക്കുന്ന മസാലകൾ(No 1 ) ഇതിലേക്ക് ചേർത്ത് ഉപ്പും ഇട്ട് ഒന്ന് നന്നായി വഴറ്റിക്കുക .ഗ്യാസ് ഓഫ് ചെയ്ക . ഇത് മിക്സിയിൽ അരച്ച് വച്ച തക്കാളിയിൽ ചേർത്ത് അരച്ചെടുക്കുക.ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് മാറ്റി തിളച്ചുകഴിഞ്ഞു പൊരിച്ചു വച്ച ചിക്കനും ചേർത്ത് കുക്ക് ചെയ്ക . ബട്ടറും ഇടുക(ബട്ടർ ടേസ്റ്റ് ഇഷ്ടത്തിനനുസരിച് ഇടാം ). കുക്ക് ആയാൽ ഗ്യാസ് ഓഫ് ചെയ്തു ഫ്രഷ് ക്രീം ഒഴിക്കുക (ഉണ്ടെങ്കിൽ മതി ,ഇല്ലെങ്കിലും ടേസ്റ്റ് ഉണ്ടാകും അല്ലെങ്കി പാൽ പാട ഇല്ലെ ആറ് മിക്സിയിൽ അരച്ച് ചേർത്ത മതി ). മല്ലി ഇല ചെറുതായി വേണമെങ്കിൽ കട്ട് ചെയ്തു ഇടാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم