
Chicken Sausage Fried Rice / ചിക്കൻ സോസേജ് ഫ്രൈഡ് റൈസ്
By : Anjali Abhilash
ചിക്കൻ സോസേജ് അരിഞ്ഞത് : 5 എണ്ണം
ബീൻസ് അരിഞ്ഞത് : 1/4 കപ്പ്
കാരറ്റ് അരിഞ്ഞത് : 1/4 കപ്പ്
ക്യാപ്സിക്കും അരിഞ്ഞത്: 1/4 കപ്പ്
കുരുമുളക് പൊടി: 1 ടി സ്പൂൺ
സോയ സോസ്: 1/2 ടേബിൾ സ്പൂൺ
ടൊമാറ്റോ സോസ്: 1/2 ടേബിൾ സ്പൂൺ
ചില്ലി സോസ്: 1/2 ടേബിൾ സ്പൂൺ
വേവിച്ച ബസുമതി അരി: 2 കപ്പ്
വെളുത്തുള്ളി അരിഞ്ഞത് : 1 ടേബിൾ സ്പൂൺ
സൺഫ്ലവർ ഓയിൽ : 1 ടേബിൾ സ്പൂൺ
ഉപ്പ്
ഒരു പാനിലേക്കു എണ്ണ ഒഴിച്ച് വെളുത്തുള്ളി ഇട്ടു നന്നായി വഴറ്റുക
ഇതിലേക്ക് അരിഞ്ഞു വെച്ച കാരറ്റ്, ക്യാപ്സിക്കും, ബീൻസ്, ചിക്കൻ സോസേജ് എന്നിവ ചേർത്ത് നന്നായി ഫ്രൈ ചെയ്യുക
ഇതിലേക്ക് കുരുമുളക് പൊടി, സോയ സോസ്, ടൊമാറ്റോ സോസ്, ചില്ലി സോസും കുറച്ചു ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചു വേവിച്ചു വെച്ചിരിക്കുന്ന ബസുമതി അരിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക
ചിക്കൻ സോസേജ് പ്രീ കുക്ക്ഡ് ആണ്. പക്ഷെ ഞാൻ എപ്പോഴും തിളക്കുന്ന വെള്ളത്തിൽ ഇട്ടു ഒരു 2 മിനിറ്റ് തിളപ്പിച്ച് എടുക്കും.
ചിക്കൻ സോസേജിനു പകരം ചിക്കൻ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു വേവിച്ചു ചേർക്കാം. മുട്ട കുറച്ചു ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ചിക്കി എടുത്തു അതും ചേർക്കാം.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes