ഈ വിഷു ആഘോഷിക്കൂ വിഷുകട്ടയോടൊപ്പം..

വിഷുക്കട്ട..By : Ajish Achuthan
തൃശ്ശൂരിൽ മാത്രം കേട്ടിട്ടുള്ള ഐറ്റം ആണ്.. ഒരു തനിനാടൻ മുതല്..

അമ്പലത്തിലെ വെള്ളനേദ്യം ഇല്ലേ.. അതിന്റെ ഒരു homely version..

നുറുങ്ങരി കഴുകി വേവിക്കുക.. ഒരുപാട് വെള്ളം വേണ്ട.. കുറച്ചു തേങ്ങാ ചേർക്കുക.. മുക്കാൽ വേവ് ആകുമ്പോൾ.. കുറച്ചു കൂടി തേങ്ങയും 2 ചെറിയുള്ളി ചതച്ചു അരിഞ്ഞതും 1 സ്പൂണ് നല്ല ജീരകം കൂടെ ചേർത്തു ഫുൾ വേവിക്കുക.. ഉപ്പു ചേർക്കുക.. വെള്ളം കൂടുതൽ വേണ്ട.. വെന്തു കഴിഞ്ഞാൽ വാഴ ഇല വാട്ടി ഒരു കിണ്ണത്തിൽ വെച്ചു അതിൽ ആക്കി പരത്തുക.. ഇലയുടെ തണ്ട് ഇല്ലാതെ വെക്കണം.. അരമണിക്കൂർ അങ്ങനെ വെച്ചു square പീസ് ആക്കി മുറിക്കുക..

തേങ്ങാ പാൽ ചേർത്തും ഉണ്ടാക്കാം.. but പെട്ടെന്ന് കേടാകും..

ഇതിന്റെ ഒപ്പം ശർക്കര പാനി കൂടെ ചേർത്തു കഴിക്കാം..
ശർക്കര പാനി ഉണ്ടാക്കുമ്പോൾ അല്പം ചുക്കും നല്ല ജീരകവും പൊടിച്ചു ഇടുക..

ഉള്ളി സാമ്പാറും പപ്പടവും ആണ് എന്റെ കോമ്പിനേഷൻ..

എല്ലാർക്കും വിഷു ആശംസകൾ..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم