ഗ്രീൻ പീസ് വട
By : Suni Ayisha
നിങ്ങൾ ഗ്രീൻ പീസ് വട കഴിച്ചിട്ടുണ്ടോ?
പരിപ്പുവട പോലും തോറ്റു പോകും ഇതിന് മുന്നിൽ.അത്രയും ടേസ്റ്റിയാണ്.
ആവശ്യമുള്ള സാധനങ്ങൾ.
------------------------------------------
ഗ്രീൻ പീസ് - 2കപ്പ് (6 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക).
ഉള്ളി - 1 എണ്ണം (ചെറുതായി അരിഞ്ഞത്).
ഇഞ്ചി - ചെറിയ കഷണം (ചെറുതായി അരിഞ്ഞത്).
മുളക് - എരിവിനനുസരിച്ച്.
മെെദ - ½ കപ്പ് ( പൊരിക്കുമ്പോൾ പൊടിഞ്ഞു പോകാതിരിക്കാൻ).
കറിവേപ്പില.
ചപ്പ്.
ഉപ്പ്.
പച്ചകരീതി.
------------------
ഗ്രീൻപീസ് കുതിർത്തു വെച്ചത് മീഡിയം പരുവത്തിൽ അരക്കുക.(പരിപ്പ് വടക്കു അറക്കുന്നപോലെ).
ശേഷം മറ്റു ചേരുവകളെല്ലാം ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുക.വേണമെങ്കിൽ അല്പം വെള്ളം ചേർക്കാം.
എണ്ണ ചൂടായ ശേഷം അല്പം എടുത്തു പരിപ്പ് വട പോലെ പരത്തി പൊരിച്ചെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post