മുരിങ്ങക്കാ തോരൻ
By : Angel Louis
അധികം മുറ്റി പോകാത്തമുരിങ്ങക്കായ പിളർന്ന് അതിനുള്ളീലെ കാമ്പ് ഒരു സ്പൂൺ വച്ച് ചുരണ്ടിഎടുക്കുക.. ഇത് ചെറുതായി തോരന്റെ പരുവത്തിൽ കട്ട് ചെയിത് എടുക്കുക.. പാൻ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ,കറിവേപ്പില ഇട്ട് പൊട്ടിച്ച ശേഷം കട്ട് ചെയിത് വച്ച മുരിങ്ങക്കാ ഇട്ട് അല്പം വെള്ളം തളിച്ച് അടച്ച് വച്ച് വേവിക്കുക മുക്കാൽ വേക് ആകുമ്പോൾ നാളീകേരം ചുരണ്ടിയതും വെളുത്തുള്ളി ,ജീരകം, മഞ്ഞൾ പൊടി ,പച്ചമുളകും ചേർത്ത് ചതച്ചതും ആവശ്യത്തിന് ഉപ്പും കൂടി ഇട്ട് വീണ്ടും മൂടി വച്ച് വേവിക്കുക ആവി കയറി അരപ്പൊക്കെ നന്നായി വെന്ത് കഴിയുമ്പോൾ ഇളക്കി യോജിപ്പിച്ച് എടുക്കാം... നല്ല രുചികരമായ ഒരു തോരൻ ആണ്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم