കുമ്പളങ്ങ പച്ചടി( Ash Gourd Pachadi)
തയ്യാറാക്കിയത് : ബിജിലി മനോജ്
കുമ്പളങ്ങ: 100 ഗ്രാം
തേങ്ങ: ¼ മുറി
പച്ചമുളക്: 2 എണ്ണം
ജീരകം: ¼ ടീസ്പൂൺ
തെെര്: ½ ഗ്ലാസ്
കടുക്: 1 ടീസ്പൂൺ
കറിവേപ്പില: 1 തണ്ട് 
ഉണക്കമുളക്: 3 എണ്ണം
ഉപ്പ്, വെള്ളം
കുമ്പളങ്ങ ചെറുതായി അരിഞ്ഞ് കുറച്ച് വെള്ളം ചേർത്ത് വേവിക്കുക. തേങ്ങ, ജീരകം, പച്ചമുളക്, ഒരു നുള്ള് കടുക് എന്നിവ നന്നായി അരച്ചെടുത്തതും ഉപ്പും ഇതിലേക്ക് ചേർത്ത് ഇളക്കി  ചൂടാക്കുക.തീ കുറച്ച് ,കട്ട കളഞ്ഞ തെെര് ഇതിലേക്ക് ചേർക്കുക. ചൂടായി വരുമ്പോൾ ഓഫാക്കി വെളിച്ചെണ്ണ ചൂടാക്കി കടുക്, കറിവേപ്പില ,ഉണക്കമുളക് വറുത്തിടുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم