ബട്ടർ നാൺ
By : Angel Louis
1.മൈദ 500 g 
2. തൈര് 1/2 കപ്പ് ( ടീ കപ്പിന്)
3.പഞ്ചസാര 2 tspn
4.ബേക്കിംഗ് പൗഡർ 1 ടീസ്പൂൺ
5.ബേക്കിംഗ് സോഡ 1/4 ടീസ്പൂൺ
6.വെജിറ്റബിൾ ഓയിൽ 2 ടി സ്പൂൺ
7.ഉപ്പ് കാൽ ടീ സ്പൂൺ
വെള്ളം കുഴക്കാൻ ആവശ്യത്തിന്

1 മുതൽ 7 വരെയുള്ള സാധനങ്ങൾ മിക്സ് ചെയിത് ആവശ്യത്തിന് വെളളവും ചേർത്ത് സോഫ്റ്റ് ആയി കുഴച്ച് ഒരു വൃത്തിയുള്ള നനഞ്ഞ തുണി കൊണ്ട് അടച്ച് 2 മണിക്കൂർ വയ്ക്കുക
25 g ഉരുകിയ ബട്ടറിൽ അല്പ്പം മല്ലിയില അരിഞ്ഞ്ത് ഇട്ട് ഇളക്കി വയ്ക്കുക

2 മണിക്കൂർ കഴിഞ്ഞ് മാവ് ഒന്നൂടി നന്നായി കുഴച്ച് ഒരോ ഉരുളകളാക്കി എടുത്ത് മൈദാ പൊടി ഇട്ട് നീളത്തിൽ ഒരു അല്പം കനം കൂട്ടി പരത്തി എടുക്കുക. ഒപ്പം തന്നെ തവയും ചൂടാക്കാൻ വയ്ക്കുക .. പരത്തിയ നാണിന്റെ ഒരു ഭാഗം വെള്ളം തടവുക ,വെള്ളം തടവിയ വശം ചൂടായ പാനിൽ ഇട്ട് മീഡീയം ഫ്ലെയിമിൽ വേവിക്കുക ,മുകളിൽ കുമളിച്ച് വന്ന് തുടങ്ങുമ്പോൾ പാനോട് തിരിച്ച് ഫ്ലെയിമിന്റെ മുകളിൽ ആയി പിടിക്കുക .. ഈ വശവും നല്ല പോലെ വെന്ത് കുമളിച്ച് വരുമ്പോൾ പാൻ തിരിച്ച് വച്ച് മല്ലിയില ഇട്ട ബട്ടർ തടവി എടുക്കാം.. എങ്ങനെ ഒരോന്നായി ഉണ്ടാക്കി എടുക്കാം. 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم