Ghee Rice
By : Mumtas Mumtas
വയനാടന്‍ കൈമ- 2 cup( കഴുകി വെള്ളം ഊറ്റിയത്)
വെള്ളം - 4 cup
( അരി അളന്ന അതേ പാത്രത്തില്‍ തന്നെ വെള്ളവും അളന്ന് എടുക്കുക. 1: 2 )
ghee - 5 tsp
ഗ്രാമ്പൂ ,പട്ട, ഏലക്ക - 3-4 എണ്ണം
bay leaf-1
nuts , raisin
സബോള അരിഞ്ഞത് - 2 +1 (for frying )
ഉപ്പ്
പാത്രം or pressure cooker ചൂടായാല്‍ 1 tsp നെയ്യ് ഒഴിച്ച് 1 സബോളയും കുറച്ച് അണ്ടിപരിപ്പും മുന്തിരിയും വറുത്ത് മാറ്റി വെയ്കുക.
ബാക്കി നെയ്യ് ഒഴിച്ച് 2 സബോള അരിഞ്ഞതും ഗ്രാമ്പൂ ,പട്ട, ഏലക്ക ,bay leaf ചേര്‍ത്ത് വഴററുക. സബോള അധികം കളര്‍ മാറരുത്. ഈ സമയത്ത് ബാക്കി nuts ഉം പിന്നെ raisin ഉം ചേര്‍ത്ത് ഒന്ന് വഴറ്റിയാല്‍ വെള്ളം ഒഴിച്ച് കൊടുക്കുക. ഉപ്പിടുക. വെള്ളം തിളച്ചാല്‍ അരി ഇട്ട് തിള വന്നാല്‍ തീ നന്നായി കുറച്ച് മൂടി വെച്ച് വേവിക്കുക. ഏറ്റവും കുറഞ്ഞ flame ല്‍ തന്നെ വേണം..

pressure cooker ല്‍ ആണെങ്കില്‍ തിളച്ച് കഴിഞ്ഞാല്‍ weight ഇട്ട് whistle വരുന്നതിന് മുന്‍മ്പേ കുക്കര്‍ off ആക്കണം.
ghee rice ready ആയാല്‍ വറുത്ത് വെച്ചിരിക്കുന്ന സബോളയും nuts ഉം raisin ഉം ചേര്‍ക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم