Mango Ice Cream Popsicles
By : Anjali Abhilash
നന്നായി പഴുത്ത മാങ്ങ: 3 വലുത്
ഫുൾ ഫാറ്റ് മിൽക്ക് : 4 കപ്പ്
കണ്ടെന്സ്ഡ് മിൽക്ക് / മിൽക്ക് മേഡ്: 1 ടിൻ
മാങ്ങ എസ്സെൻസ്: 3 - 4 drops (Optional)

മാങ്ങ തോല് ചെത്തി കളഞ്ഞു ചെറുതായി മുറിച്ചു മിക്സിയിൽ ഇട്ടു നന്നായി അരച്ചെടുക്കുക
പാൽ നന്നായി തിളപ്പിച്ച് കുറുക്കി എടുക്കുക
ഇതു നന്നായി തണുത്തു കഴിഞ്ഞാൽ അരച്ച് വെച്ച മാങ്ങയും, കണ്ടെന്സ്ഡ് മിൽകും, മാങ്ങ എസ്സെൻസും ചേർത്ത് നന്നായി ബീറ്റ് ചെയ്‌തു ഫ്രീസറിൽ ഒരു 2 to 3 hours വെക്കുക
3 മണിക്കൂറിനു ശേഷം ഒന്ന് കൂടി നന്നായി അടിച്ചു പോപ്‌സികിൽ മോൾഡിൽ ഒഴിച്ച് സെറ്റ് ആവാൻ വെക്കുക
സെറ്റ് ആയി കഴിഞ്ഞാൽ ശ്രദ്ധിച്ചു മോൾഡിൽ നിന്നും ഇളക്കി എടുക്കാം

പോപ്സികിൽ മോൾഡ് ഇല്ലെങ്കിൽ ഒരു പാത്രത്തിൽ ഒഴിച്ച് സെറ്റ് ആവാൻ വെക്കാം. എന്നിട്ടു സ്കൂപ് ചെയ്ത് എടുക്കാം.
മാങ്ങയുടെ മധുരത്തിന് അനുസരിച്ചു കണ്ടെന്സ്ഡ് മിൽക്കിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم