ശർക്കര ചേർത്ത സേമിയാ പായസം
By : Angel Louis
സേമിയ 100 g
ചവ്വരി 3 ടേബിൾ സ്പൂൺ
ശർക്കര ഉരുക്കിയത് മധുരത്തിന് ആവശ്യമായത്
പശുവിൻപാൽ 750 ml (കാച്ചിയത്)
ഏലയക്കാ പൊടിച്ചത് 2 ടിസ്പൂൺ
നെയ്യ് 1 ടേമ്പിൾ സ്പൂൺ
കശുവണ്ടി ,ഉണക്കമുന്തിരി

ചവ്വരി അല്പ്പം വെള്ളം ഒഴിച്ച് 10 മിനിറ്റ് കുതിർത്ത ശേഷം വേവിച്ച് വയ്ക്കുക.പായസം തയ്യാറാക്കാൻ എടുക്കുന്ന പാത്രം വച്ച് ചൂടാകുമ്പോൾ നെയ് ഒഴിച്ച് കശുവണ്ടി, ഉണക്കമുന്തിരി വറുത്ത് മാറ്റി വയ്ക്കുക ഇതേ നെയ്യിലേയക്ക് സേമിയ ഇട്ട് വറുക്കുക. ഗോൾഡൻ കളർ ആകുമ്പോൾ കാൽ ലിറ്റർ ചൂട് പാൽ ഒഴിച്ച് വേവിക്കുക. സേമിയ വെന്ത് വരുമ്പോൾ മധുരത്തിന് ആവശ്യമായ ശർക്കരയും, ചവ്വരി വേവിച്ചതും കൂടി ചേർത്ത് ചെറുതീയിൽ ഇളക്കുക.കുറുകി വരുമ്പോൾ ബാക്കിയുള്ള പാലിന്റെ പകുതി കൂടി ചേർത്തിളക്കുക.. ഇതും കുറുകി തുടങ്ങുമ്പോൾ ബാക്കി പാൽ കൂടി ചേർത്തിളക്കി ഏലക്കാപ്പൊടി, കശുവണ്ടി, ഉണക്കമുന്തിരി ചേർത്ത് തീ ഓഫ് ചെയ്യാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم