Kids Recipes ൽ ഞാൻ പരിജയപ്പെടുത്തുന്നത് കുട്ടികൾക്ക് ഏറെ ഇഷ്ടം ഉള്ള പൊട്ടറ്റോ ലോലിപോപ് ആണ്...ഇത് ഒരു evening snacks ആയി കുട്ടികൾക്ക് serve ചെയ്യാം...റെസിപി നോക്കാം...

Potato Lollipops
By : Hanan Hanan
ചേരുവകൾ:

പൊട്ടറ്റോ...2 എണ്ണം
സവോള...1 എണ്ണം
ഇഞ്ചി വെളുത്തുളി പേസ്റ്റ്..1 ടി sp
മല്ലി പൊടി.. അര ടി sp
മുളക് പൊടി..അര ടി sp
മഞ്ഞൾ പൊടി..അര ടി sp
ഗരം മസാല..അര ടി sp
ചാട്ട് മസാല..അര ടി sp (ഓപ്ഷണൽ)
ബ്രഡ് crumbs... അര കപ്പ്
കോൺ ഫ്‌ളോർ..2 ടേബിൾ sp
മല്ലിയില..കുറച്
കറിവേപ്പില...1 തണ്ട്
ഉപ്പു..എണ്ണ.. ആവശ്യത്തിനു..

പാചക രീതി:

ആദ്യം ഉരുള കിഴങ് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് പുഴുങ്ങി എടുക്കുക...അതിനു ശേഷം അതിന്റെ തൊലി കളഞ്ഞു നന്നായി ഉടച്ചു മാറ്റി വെക്കുക...ഇനി ഒരു പാത്രത്തിൽ സവോള പൊടി പൊടി യായി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മല്ലിയിലായ..കറിവേപ്പിലയും കുറച്ചു ഉപ്പും കൂടി ചേർത്ത് നന്നായി തിരുമ്മുക..ഇതിലോട്ട മല്ലി പൊടി ,മുളക് പൊടി,മഞ്ഞൾ പൊടി,ഗരം മസാല, ചാറ്റ് മസാല ഇവ കൂടി ചേർത്ത് തിരുമ്മി കൂടെ ഉടച്ചു വെച്ച കിഴങ്ങും കാൽ കപ്പ് bread പൊടിയും കൂടി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്യുക..ചാട്ട് മസാല യ്ക്ക് പകരം അര sp നാരങ്ങാ നീരും ചേർക്കാം ട്ടോ..

ഇനി കോൺ ഫ്ലോർ കുറച്ചു വെള്ളത്തിൽ ലൂസ് ആക്കി കലക്കി എടുക്കുക...കോൺ ഫ്ലോർ നു പകരം മൈദാ യും use ചെയ്യാം...ഇനി നേരത്തെ മിക്സ് ചെയ്ത വെച്ച കൂട്ടിൽ നിന്നും കുറച്ചു എടുത്തു കൈ വെള്ളയിൽ കുറച്ചു എണ്ണ തടവി ഇവ ഓരോന്നും ചെറിയ balls ആക്കി ഉരുട്ടി എടുക്കുക...ഇ balls കോൺ ഫ്ലോർ മിക്സിൽ മുക്കിയതിനു ശേഷം bread crumbsil പൊതിഞ്ഞു ചൂടുള്ള എണ്ണയിൽ വറുത്തെടുക്കുക....balls എണ്ണയിലോട് ഇടുകഴിഞ്ഞു ഒരു വശം മൊരിഞ്ഞതിനു ശേഷം മാത്രം തിരിച്ചു ഇടുക..അല്ലെങ്കിൽ bread കോട്ടിങ് ഇളകി balls പൊട്ടി പോവാൻ ചാൻസ് ഉണ്ട്..നന്നായിട്ട് ഫ്രൈ ആയി വരുമ്പോൾ കോരി എടുക്കുക...ശേഷം ടൂത്തു പിക്ക് കൊണ്ട് ഓരോ balls ലും കുത്തി കൊടുക്കുക.. ചൂടോടെ ടൊമാറ്റോ ketchep ന്റെ കൂടെ serve ചെയ്യാം..

എല്ലാവരും ട്രൈ ചെയ്യണേ...കുട്ടികൾക്ക് ഇഷ്ടപ്പെടും..തീർച്ച...മസാല കൂട്ടിൽ കുറച്ചു ചിക്കൻ or ബീഫ് വേവിച്ചതും കൂടി ചേർത്താൽ കൂടുതൽ ടേസ്റ്റി ആണ്..
أحدث أقدم