പ്രാഡ് ഫുഡ് റെസിപ്പീസ്
By : Prad Chris
ബിരിയാണി റൈസ് നിങൾ ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കുക.
താഴെ കാണുന്ന പോലെ വരണമെങ്കിൽ 
1 വെള്ളം ഒഴിക്കുമ്പോൾ തേങ്ങാപാൽ ചേര്ക്കുക (വാട്ടർ ലെവൽ ഓർക്കണേ / തേങ്ങാപൊടി ആണ് ബെസ്റ് ) ഇത്തിരി മഞ്ഞൾ പൊടിയും
2 സെർവ് ചായുന്നതിനു മുൻപ് ഇഷ്ടംപോലെ ഡ്രൈ ഫ്രൂട്ട്സ് ചേര്ക്കുക ( മുന്തിരി ഒക്കെ ഓൾഡ് ഫാഷൻ ആണേ; മാർക്കറ്റിൽ കിട്ടുന്ന ഉണക്ക ഫ്രൂട്സ് എന്തും ഇട്ടോ. പപ്പായ/തേങ്ങാക്കൊത്തു/പൈൻ ആപ്പിൾ !
3 പൈൻ ആപ്പിൾ എസ്സെൻസ് 2 ഡ്രോപ്‌സ് അരിയിൽ ചേർക്കാൻ മറക്കണ്ട !! ( പൈൻ ആപ്പിൾ ഇടാത്തവർക്കു)

ഇനി ചിക്കൻ
തലേ ദിവസം തന്നെ ചിക്കൻ (വലിയ കഷ്ണം വേണേ) ഇത്തിരി തൈരിൽ കാശ്മീരി ചില്ലി ഇത്തിരി ജിൻജർ ഗാർലിക് പേസ്റ്റ് മഞ്ഞൾ പൊടി ഉപ്പു ചേർത്ത് ഫ്രിഡ്ജിൽ വെക്കുക
ചിക്കൻ താഴെ കാണുന്ന പോലെ വരണമെങ്കിൽ
2 - 3 സ്പൂൺ നെയ്യിൽ ബിരിയാണി ഉണ്ടാകാറുള്ള പോലെ ഏലക്ക പെരുജീരകം മാത്രം ഇട്ടു ചിക്കൻ വേവിക്കുക. നോ വാട്ടർ പ്ളീസ് !
ഇനി ആണ് നമ്മുടെ സീക്രെട്.
കുറച്ചു കൂടുതൽ സവോള വേറെ ഫ്രൈ ആക്കി എടുക്കുക. ബിരിയാണിക്ക് ഇടുന്ന പോലെ.
അത് ചിക്കനിൽ ഇടുക.
ബിരിയാണി ചമ്മന്ദിക്കു തെങ്ങ ഉപ്പു ഉള്ളി മുളകു മുന്തിരി ഇഞ്ചി പുതിന മല്ലിയില ഇവയെല്ലാം ഇട്ടു മിസ്‌യിൽ ഒരു രണ്ടു കറക്കു. ഇത്തിരി നാരങ്ങാ നീര് ഒഴിക്കണേ. ഒരു വഴിക്കു പോകുവല്ലേ !

പിന്നെ ഡെക്കറേഷൻ എല്ലാം നിങ്ങളുടെ വക!
നിങ്ങൾക്കും ഇന്റർനാഷണൽ ആകാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post