എല്ലാവർക്കും സുഗല്ലേ.... നോമ്പും പെരുന്നാളൊക്കെ കഴിഞ്ഞ ക്ഷീണത്തിലായിരിക്കും.....ക്ഷീണം മാറാൻ എന്റെ വക ഒരു സ്പെഷൽ ചില്ലി തരാം.... സോയചങ്ക്സ് ചില്ലി... നെറ്റി ചുളിക്കണ്ട... നല്ല ടേസ്റ്റാണ്... തുടങ്ങാം..
  1. ആദ്യം സോയ ചങ്ക്സ് ചൂടു വെള്ള ത്തിൽ അരമണിക്കൂർ കുതിർത്ത് വെക്കുക...
  2. വെള്ളം മുഴുവൻ പിഴിഞ്ഞ് കളയുക.. 
  3. ഇഞ്ചി, വെളുത്തുള്ളി , രണ്ട് പച്ച മുളക് ,അൽപം വിനാഗിരി എന്നിവ മിക്സിയിൽ അരച്ച് പേസ്റ്റാക്കുക. 
  4. ഇഞ്ചി വെഴുത്തുള്ളി പേസ്റ്റ്, ഉപ്പ്, അരസ്പൂൺ മുളകു,പൊടി, മഞ്ഞൾപൊടി, ഇത്തിരി കുരു മുളകു പൊടി, ഗരം മസാല, കോൺഫ്ലോർ, ഒരു മുട്ട, കുറച്ചു കബാബ് പൊടി എല്ലാം കൂടി സോയ ചങ്ക്സിൽ മിക്സ് ചെയ്ത് ഒരു മണിക്കുർ വെക്കുക....
  5. ശേഷം എണ്ണയിൽ വറുത്തു പൊരിച്ച് വെക്കുക....
  6. ഈ എണ്ണയിൽ നിന്ന് ആവശ്യത്തിനെടുത്ത് ഒരു ഉള്ളി വഴറ്റുക... ഇത്തിരി മഞ്ഞൾ പൊടിയും ഉപ്പും കബാബ് പൊടിയും ചേർക്കുക.. ഇതിലേക്ക് രണ്ട് തക്കാളി വേവിച്ച് മിക്സിയിൽ അരച്ച് ചേർത്തിളക്കുക... തക്കാളി അരക്കുമ്പോൾ ഇത്തിരി റെഡ് കളർ ചേർക്കാം.. 
  7. തിളക്കുമ്പോൾ പൊരിച്ചു വച്ച ചങ്ക്സ് ചേർത്ത് നന്നായി ഇളക്കി കൊടുക്കാം.... ചില്ലി പരുവമായാൽ മല്ലിയില ചേർത്ത് ഇറക്കി വെക്കാം...
  8. നോൺ വെജ് ഇഷ്ടമല്ലാത്തവർക്ക് വറൈറ്റി ഡിഷാണിത്....

By : Ansina VP

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم