ടൊമാറ്റോ റൈസ് 
By : Sree Harish
ചോറ് - 2 കപ്പ്‌ 
തക്കാളി -2 
ഇഞ്ചി / വെളുത്തുള്ളി പേസ്റ്റ് -1 സ്പൂൺ 
ചെറിയ ഉള്ളി അരിഞ്ഞത് - 5
മുളകുപൊടി -1tb സ്പൂൺ
മില്ലിപ്പൊടി - 1/2 ടീസ്പൂൺ
ഉലുവപ്പൊടി / കായം, മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
ഉഴുന്ന് പരിപ്പ് / കടലപ്പരിപ്പ് / കടുക് - കുറച്ചു
പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിയ ശേഷം ഉഴുന്ന്
/ കടലപ്പരിപ്പ് ഒന്നു ചൂടാക്കുക . ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി , ജിഞ്ചർ ഗാർലിക് പേസ്റ്റ് , തക്കാളി ,പച്ച മുളക് എല്ലാം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വഴറ്റുക.ഇതിലേക്ക് മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.അതിനു ശേഷം കായപ്പൊടി, ഉലുവ എന്നിവ ചേർക്കുക. ഇതിലേക്ക് ചോറ് ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. മറ്റ് പച്ചക്കറികളും ചേർക്കാം. ഇവിടെ ഗ്രീൻപീസ് ചേർത്തിട്ടുണ്ട്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم