പപ്പായ തേങ്ങ അരച്ച കറി
By : Hanan Hanan
പപ്പായ...2 കപ്പ്
കാന്താരി..10 എണ്ണം
ചുവന്നുള്ളി..2 ചുള
വെളുത്തുള്ളി..2 അല്ലി
ചെറിയ ജീരകം..1 sp
മഞ്ഞൾ പൊടി..അര sp
തേങ്ങ...1 കപ്പ്
വാളൻ പുളി വെള്ളം....3 sp
ഉപ്പു..എണ്ണ ..ആവശ്യത്തിനു
കടുകു..1 sp
ഉണക്ക മുളക്...3
കറിവേപ്പില..ഒരു തണ്ട്

ആദ്യം കപ്പളങ്ങ മഞ്ഞൾ പൊടി ..ഉപ്പു ചേർത്ത് വേവിക്കാൻ വെയ്ക്കുക...പകുതി വേവാവുമ്പോൾ കാന്താരി ചതച്ചത് ചേർക്കുക ..പച്ച മുളക് ആയാലും മതി.ശേഷം പുളിവെള്ളം ചേർത്ത് ബാക്കി വേവിക്കുക...ഇനി തേങ്ങ..ജീരകം..ചുവന്നുള്ളി..വെളുത്തുള്ളി..ഇവ കുറച്ചു വെള്ളം ചേർത്ത് നന്നായിട് അരച്ചെടുക്കുക ...ഇത് വെന്തു കഴിഞ്ഞ കറി യിലോട്ടു ഒഴിച്ച് ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക.പുളി കുറവുണ്ടെങ്കിൽ ഇപ്പോ ചേർക്കാം ട്ടോ.... തിളച്ചു വരുമ്പോൾ കറി വേപ്പില ഇട്ടു ഇറയ്ക്കി വെയ്ക്കാം..അവസാനം വെളിച്ചെണ്ണയിൽ കടുകു..ഉണക്ക മുളക് .കറിവേപ്പില ഇട്ടു താളിച്ചു കറി യിലോട്ട് ഒഴിക്കുക..സംഗതി റെഡി..

എങ്ങനെ ഉണ്ട് കറി..?????.പറഞ്ഞു വരുമ്പോൾ മോരു കറി യുടെ സ്വന്തക്കാരായി വരും..ഹ ഹ ഹ.. ചോറും ഇ കറി യും കൂടെ നല്ല പോത്തു ഇറച്ചി വരട്ടിയതും കൂടി ഉണ്ടെങ്കിൽ പൊളിക്കും.👌.

അല്ലെങ്കിൽ രണ്ടു കഷ്ണം ഉണക്ക മീൻ ആയാലും മതി ട്ടോ
Best കോമ്പിനേഷൻ ആണ് ഇവയൊക്കെ....ഇഷ്ട്ടപെട്ടെങ്കിൽ ട്രൈ ചെയ്യണേ മിത്രങ്ങളെ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم