മുട്ട തിളപ്പിച്ചത് 
By : Rinto Bijo
ചില ഇടങ്ങളിൽ മുട്ട താളിച്ചത് എന്നും പറയും. വേറെ എന്തെങ്കിലും name ഇതിനു ഉണ്ടാ എന്നറിയില്ല, Anyway ദാ പിടിച്ചോ recipe.

മുട്ട - 4 nos .
സവാള അരിഞ്ഞത് - 1/2 Cup
പച്ചമുളക് - 4-5
വെളുത്തുള്ളി - 2 nos
ഇഞ്ചി - ഒരു ചെറിയ കഷ്ണം
തക്കാളി - 2 nos
വേപ്പില - 2 തണ്ട്
മഞ്ഞൾ പൊടി - 1 tspn
മുളക് പൊടി -എരിവിന് അനുസരിച്ച്.
വെള്ളം, ഉപ്പ്, ഓയിൽ ആവശ്യത്തിന്

ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റുക ശേഷം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, വേപ്പില എന്നിവ ചേർത്ത് വഴറ്റുക. അരിഞ്ഞ് വെച്ചിരിക്കുന്ന തക്കാളി ചേർക്കാം എന്നിട്ട് മൂടി വെച്ച് വേവിക്കുക. തക്കാളി സോസ് പരിവം ആവുമ്പോൾ മഞ്ഞൾ പൊടി, മുളക് പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കാം ആവശ്യത്തിന് വെള്ളവും ഉപ്പും ചേർക്കുക ഒന്ന് തിളച്ച് കഴിയുബോൾ ഒരോ മുട്ടയും പൊട്ടിച്ച് ഇടുക( ബുൾ സൈ പോലെ ) . മൂടിവെച്ച് 3 Min വേവിക്കുക then ഒന്ന് മറിച്ച് ഇട്ട് വേവിക്കാം. ചില സ്ഥലങ്ങളിൽ ഇത്രയും ചെയ്തതിന് ശേഷം 1Spn വിനാഗിരി ചേർത്ത് കൊടുക്കും.

അപ്പത്തിനും ചപ്പാത്തിക്കും ചോറിനും കൂടെ Best അണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post