ബ്രഡ് പോക്കറ്റ് ഷവർമ
By: നാടൻ പാചകം‎
***************************
ബ്രഡ് 8 എണ്ണം
മുട്ട 3
ബ്രഡ് പൗഡർ ആവശ്യത്തിന്
ചിക്കൻ എല്ലില്ലാത്തത് 1/4 "kg
കുക്കുമ്പർ 1
തക്കാളി 1
കേരറ്റ് 1
പച്ചമുളക് 2
മല്ലിയില
മയോനൈസ് 2 സ്പൂൺ

ഗാർലിക് പേസ്റ്റുണ്ടാക്കാൻ
*****************************
വെളുത്തുള്ളി 2 അല്ലി
ചെറുനാരങ്ങ 1
ഓയിൽ 1/4 കപ്പ്
ഉപ്പ് അവശ്യത്തുന്

ബ്രഡ് ഒരു മൂടി കൊണ്ടു വട്ടത്തിൽ മുറിച്ചെടുക്കുക

ചിക്കൻ പൊടിയായരിഞ്ഞു.ഉപ്പും മുളകും ചേർത്തു ഫ്രൈ ചെയ്തെടുക്കുക

കേരറ്റ്..കുക്കുമ്പർ..തക്കാളി..പച്ചമുളക്..മല്ലിയില എന്നിവയെല്ലാം പൊടിയായരിഞ്ഞു വെക്കുക

ആദ്യം മുട്ടയിൽ ഉപ്പു ചേർത്തു നന്നായി കലക്കുകക . രണ്ടു ബ്രഡ് ഒന്നിച്ചു വെച്ചു വശങ്ങളൊക്കെ നന്നായി അമർത്തി മുട്ടയിൽ മുക്കിയ ശേഷം ബ്രഡ് പൗഡറിൽ മുക്കി ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ചു രണ്ടു വശവും മൊരിച്ചെടുക്കുക
ഒരു ബൗളിൽ അരിഞ്ഞു വെച്ച പച്ചക്കറികളും ഫ്രൈ ചെയ്ത ചിക്കനും മയോനൈസും ഗാർലിക് പേസ്റ്റും നന്നായി മിക്സ് ചെയ്‌തു പൊരിച്ച ബ്രഡ് നടു മുറിച്ചു തുറന്നു പോക്കറ്റ് പോലാക്കി അതിനുള്ളിൽ വെക്കുക രുചികരമായ പോക്കറ്റ് ഷവർമ റെഡി ട്രൈ ചെയ്യൂ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم