ആദ്യമായാണ് ഒരു റെസിപ്പി ഇടുന്നത്, ഒരു നാല് മണി പലഹാരം ആണ്, വാഴക്ക ബജി
By : Lincy Cv
ആവശ്യമുള്ള സാധനങ്ങൾ
1.വാഴക്ക - 4
2.മൈദ - ഒരു കപ്പ്‌
3.കടലമാവ് - 1/3 കപ്പ്‌
4.കായപ്പൊടി - ഒരു നുള്ള്
5.മുളകുപൊടി - റെഡ് കളർ ആകാൻ പാകത്തിന്
6.ഉപ്പ് - ആവശ്യത്തിന്
7.സോഡാപ്പൊടി - ആവശ്യത്തിന്
8.വെള്ളം - ആവശ്യത്തിന്
9.എണ്ണ - വറുക്കാൻ പാകത്തിന്
രണ്ടു മുതൽ 7 വരേ ഉള്ളവ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു പേസ്റ്റ് പരുവത്തിൽ ആക്കുക. ഒരുപാടു ലൂസ് ആവരുത്. ബജി പാകത്തിൽ വാഴക്ക മുറിച് മാവിൽ മുക്കി എണ്ണയിൽ വറുത്തു കോരുക (എണ്ണ നല്ല പോലെ ചൂടായിരിക്കണം ). കടലമാവ് എടുക്കുന്നതിന്റെ 3 ഇരട്ടി മൈദ എടുക്കണം, അല്ലെകിൽ കടലമാവിന്റെ ടേസ്റ്റ് എടുത്തു വരും, അത് എല്ലാവർക്കും ഇഷ്ടപ്പെടില്ല

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم