Fried Chicken Biriyani
By : Hanan Hanan
For masala :

ചിക്കൻ..അര കിലോ
സവോള..3
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്..2 sp
പച്ചമുളക്..8
തക്കാളി..2
മുളക് പൊടി..1 sp
മല്ലിപ്പൊടി.2 sp
മഞ്ഞൾ പൊടി..1 sp
ഗരം മസാല.1 sp
കുരു മുളക്..1 sp
തൈര്. ഒന്നേര sp
നാരങ്ങാ നീര് 1 sp
മല്ലി..പൊതിനായിലാ...അര കപ്പ്
കറിവേപ്പില..2 തണ്ട്
വെളിച്ചെണ്ണ...ആവശ്യത്തിനു
നെയ്യ്...3 sp

ആദ്യം ചിക്കനിൽ മസാല പൊടികൾ..ഉപ്പു ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.. ശേഷം അര മണികൂർ കഴിഞ്ഞു എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക...ഇനി പൊരിച്ചു ബാക്കിയുള്ള എണ്ണയിലോട് നെയ്യ് ഒഴിച്ച് കൊടുത്തു വെജ്ജ് എല്ലാം മുകളിലെ ക്രമത്തിൽ ഉപ്പു ചേര്ത്ത വഴറ്റുക..വഴന്നു വരുമ്പോൾ തൈര്..നാരങ്ങാ നീര് ചേർത്ത് തിളയ്ക്കുമ്പോൾ ഫ്രൈ ചെയ്ത് വെച്ച ചിക്കൻ ഇട്ടു കൊടുക്കുക..എല്ലാം കൂടി മിക്സ് ചെയ്തു ചെറു തീയില് വേവിക്കുക...അവസാനം ഇലകൾ മൂന്നും ഇട്ടു കൊടുത്തു ഇറക്കി വെയ്ക്കാം.

ഇനി റൈസ് ഉണ്ടാക്കാം..:

ജീരകശാല അരി..2 കപ്പ്
സവോള..1
നെയ്യ്.2 sp
ഏലയ്ക്ക..ഗ്രാമ്പു...3 എണ്ണം വീതം
പട്ട..ഒരു കഷ്ണം
താക്കോലം..1
വെള്ളം..4 കപ്പ്
ഉപ്പു..ആവശ്യത്തിനു

ആദ്യം അരി കഴുകി വാലാൻ വെയ്ക്കുക..ഇനി പാത്രത്തിൽ നെയ്യ് ഒഴിച്ച് ബാക്കി ചേരുവകൾ ഇട്ടു മൂപ്പിക്കുക...ഇനി 4 കപ്പ് വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോൾ അരി ഇട്ടു കൊടുത്തു 80 % വേവിക്കുക...ബാക്കി ധം ൽ കിടന്നു വെന്തോളും.

ഇനി ഗാർനിഷിങ്:

സവോള..2
Cashew nuts..കിസ്മിസ്..ആവശ്യത്തിന
കറിവേപ്പില..1 തണ്ട്
എണ്ണ.. ഫോർ ഫ്രയിങ്

എണ്ണ ചൂടായി വരുമ്പോൾ ഇവയെല്ലാം പൊരിച്ചെടുക്കുക..സവോളയുടെ പകുതി മാറ്റി വെയ്ക്കണം..ചിക്കൻ മസാല കൂട്ടിൽ ഇടനാണ്..അപ്പൊ നല്ല ടേസ്റ്റ് ആണ്.



ഇനി ധം ഇടാം.... അതിനായി ചെമ്പിൽ കുറച്ചു നെയ്യ് തടവുക..ഇനി മസാല കൂട്ടിൽ വറുത്ത സവോള ഇട്ട് മിക്സ് ചെയ്യണം..ഇനി ഇതിൽ നിന്ന് പകുതി ചിക്കൻ മസാല ഇട്ടു അതിനു മുകളിൽ റൈസ് ഇടുക..അതിനു മുകളിൽ ഫ്രൈ ചെയ്തു വെച്ച ബാക്കി സവോള..കിസ്മിസ്..nuts.. കറിവേപ്പില..ഗരം മസാല..കുറച്ചു മല്ലിയില ഇട്ടു വീണ്ടും ഇത് പോലെ ഇറച്ചി മസാല..then റൈസ്..ആൻഡ് ഗാർനിഷ് ഐറ്റംസ് എന്ന
ഇ സ്റ്റെപ് തുടരുക....ഇനി ധം..ഞാൻ ഗ്യാസ് സ്റ്റോവിൽ ആണ് ധം ഇട്ടത്..അതിനായി ആദ്യം ഒരു പരന്ന വലിയ പാത്രം വെയ്ക്കണം..അതിനു മുകളിൽ ഇ ബിരിയാണി പാത്രം വെയ്ക്കണം..നേരിട്ട് ബിരിയാണി പാത്രത്തിലോട്ട തീ അടിക്കണ്ടിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്....അപ്പൊ കരിഞ്ഞു അടിക്കു പിടിക്കില്ല ട്ടോ..ഇനി ബിരിയാണി പത്രത്തിന് മുകളിൽ ആയി weight ഉള്ള എന്തെങ്കിലും വെയ്ക്ക്കുണം..ഞാൻ വെള്ളം നിറച്ച ഒരു വലിയ കലം ആണ് വെച്ചേ..ഇനി കുറച്ചു തീ കനൽ ഇട്ടു കൊടുക്കണം മുകളിൽ ആയി..ഇല്ലെങ്കിൽ വേണ്ട ട്ടോ ..അപ്പൊ ഗ്യാസ് flame ചെറു തീയിൽ ഇട്ട മതി..

ഒരു അര ..മുക്കാൽ മണിക്കൂർ കഴിഞ്ഞു ധം മാറ്റം...എല്ലാം കൂടെ മിക്സ് ചെയ്യുകയോ..റൈസ് ..മസാല separate ആക്കി എടുക്കുകയോ ചെയ്യാം..ഞാൻ മിക്സ് ചെയ്തു എടുത്തു..അപ്പോഴാ എനിക്ക് കൂടുതൽ ഇഷ്ടം.

ഹാവൂ ന്റെ മിത്രങ്ങളെ...ബിരിയാണി ഉണ്ടാക്കാൻ ഇത്രേം ടൈം ഞാൻ എടുത്തില്ല ട്ടോ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم