കുട്ടികൾക്ക് ബ്രേക്ക്ഫാസ്റ്റായിട്ടോ സ്നാക്കായിട്ടോ ബർഗർ ബണ്ണില്‍ സ്റ്റഫിങ്ങോ ആയിട്ട് കൊടുക്കാൻ പറ്റിയ ഒരു ഐറ്റം ആണ് ഈ ഇന്ത്യൻ സ്റ്റൈൽ സ്പാനിഷ് ഓംലെറ്റ് .
By : Ariya Chandrasekharan
Ingredients :

മുട്ട - 2
സവാള - 1 ചെറുതായി അരിഞ്ഞത്
Potato - 1 കനം കുറച്ച് ചെറുതായി അരിഞ്ഞത്
Red Capsicum - ചെറുതായി അരിഞ്ഞത്
Green Capsicum - ചെറുതായി അരിഞ്ഞത്
തക്കാളി - 1 ചെറുതായി അരിഞ്ഞത്
കുരുമുളക് പൊടി - 1 teaspoon
curry masala - 2 teaspoon
ഇഞ്ചി വെളുത്തുള്ളി Paste - 1 teaspoon
നെയ്യ്, എണ്ണ - ആവശ്യത്തിന്
മഞ്ഞൾപ്പൊടി, ഉപ്പ് - ആവശ്യത്തിന്
ചീസ് - ഗ്രേറ്റഡ് അല്ലെങ്കിൽ ചെറിയ കഷ്ണങ്ങള്‍ ആക്കിയത്

ചെയ്യുന്ന വിധം:

ആദ്യം കഷ്ണങ്ങളാക്കിയ കിഴങ്ങ് വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് അടുപ്പത്ത് വെക്കുക. അധികം വേവിക്കേണ്ട, തിളച്ച് ഒരു മിനിറ്റ് കഴിയുമ്പോൾ വെള്ളം വാർന്ന് മാറ്റി വെക്കാം.
ഒരു പാനിൽ എണ്ണ ഒഴിച്ച്ചൂടാകുമ്പോൾ സവാള വഴറ്റുക. അധികം brown ആകാതെ ഒന്നു വാടുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും capsicum ചേർക്കാം. ഒന്നു വാടുമ്പോൾ കിഴങ്ങ് ചേർക്കാം. എല്ലാം കൂടി കുറച്ച് വഴറ്റി കഴിയുമ്പോൾ തക്കാളിയും ഉപ്പും ചേർക്കാം. തക്കാളിയിലെ വെള്ളം തോന്ന് കിട്ടുമ്പോൾ കറി മസാലയും കുരുമുളക് പൊടിയും ചേർക്കാം. കറി മസാലക്ക് പകരം ഇത്തിരി മല്ലിപ്പൊടിയും ഗരംമസാലയും ചേർക്കാം. മസാലയുടെ പച്ചമണം മാറുമ്പോൽ തീ അണയ്ക്കാം. മറ്റൊരു പാത്രത്തിൽ മുട്ട രണ്ടും പൊട്ടിച്ചൊഴിച്ച് ഉപ്പും ചേർത്ത് അടിക്കുക. അതിലേക്ക് മസാലക്കൂട്ട് ചേർത്തിളക്കുക. ഒരു ഫ്രൈയിങ്ങ് പാൻ ചൂടാക്കി അല്പം നെയ്യൊഴിക്കുക. ശേഷം മുട്ടക്കൂട്ട്‌ ഒഴിച്ച് നേരിയ തീയിൽ വെച്ച് അടച്ചു വേവിക്കുക. പകുതി വേവാകുമ്പോൾ ഇത്തിരി കുരുമുളക് പൊടിയും ചീസും ചേർക്കാം. കുറച്ച് കഴിഞ്ഞ് സൂക്ഷിച്ച് മറിച്ചിടുക. അലെങ്കിൽ ഒരു പ്ലേറ്റിലേക്ക് മാറ്റിയതിന് ശേഷം മറിച്ചിട്ട് 1-2 മിനിറ്റ് വേവിച്ച് ഇറക്കി വെക്കാം. മുറിച്ചെടുത്ത് കഴിക്കാം. എരിവു വേണ്ടുന്നവര്‍ക്ക് പച്ചമുളകും ചേര്‍ക്കാം. 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم