സോയാബീൻ മസാല
By : Suni Ayisha
സോയാബീന്‍ ആരോഗ്യത്തിന് ഉത്തമമായ ഒരു പയര്‍ വര്‍ഗമാണ്. ഇതില്‍ കൊഴുപ്പു തീരെക്കുറവാണ്. പ്രോട്ടീന്‍, ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമുണ്ടുതാനും. സോയാബീന്‍ ടോഫു, സോയ മില്‍ക്, സോയ ഓയില്‍, സോയ പ്രോട്ടീന്‍ തുടങ്ങിയ പല രൂപങ്ങളിലേയ്ക്കും മാറ്റപ്പെടുന്നുണ്ട്

സോയാബീന്‍ കഴിയ്ക്കുന്നതു കൊണ്ട് പല തലത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

കേള്‍വിശക്തി

ഇതില്‍ അയേണ്‍, സിങ്ക് എന്നിവ ധാരാളമുണ്ട്. ചെവിയിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് സഹായിക്കുന്നു. കേള്‍വിശക്തി മെച്ചപ്പെടുത്താന്‍ ഇത് ഏറെ ഗുണകരമാണ്.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനം കുറയ്ക്കുന്ന ഒന്നാണ് സോയ. എന്നാല്‍ ഇത് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയുന്നതിന് സഹായകമാണ്.

തടി കുറയ്ക്കാന്‍

സോയാബീന്‍സില്‍ നിന്നുള്ള സോയ മില്‍ക്കില്‍ പഞ്ചസാരയുടെ അളവ് തീരെ കുറവാണ്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡ് തടി കുറയ്ക്കാന്‍ സഹായിക്കും.

സ്തനാര്‍ബുദ സാധ്യത

സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ സോയാബീന്‍സ് ഏറെ നല്ലതാണ്. ദിവസവം ഇതു കഴിയ്ക്കുന്നവര്‍ക്ക് ബ്രെസ്റ്റ് ക്യാന്‍സര്‍ വരാന്‍ സാധ്യത കുറവാണ്.

ടൈപ്പ് 2 ഡയബെറ്റിസ്

ഇന്‍സുലിന്‍ തോത് ക്രമീകരിച്ച് ടൈപ്പ് 2 ഡയബെറ്റിസ് വരാതെ തടയാന്‍ സോയാബീന്‍ സഹായിക്കുന്നു.

ഡിപ്രഷന്‍

സോയയിലെ ഫൊളേറ്റ് സെറോട്ടനിന്‍ ഉല്‍പാദനത്തിന് സഹായിക്കും. ഇത് ഡിപ്രഷന്‍ തടയാനും ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം സഹായകമാണ്.

എല്ലുതേയ്മാനം

ഇതിലെ പോളിഈസ്ട്രജനുകള്‍ എല്ലുതേയ്മാനം തടയാന്‍ സഹായിക്കുന്നു. പോളിഈസ്ട്രജനുകള്‍ ശരീരത്തിന്റെ കാല്‍സ്യം ആഗിരണം വര്‍ദ്ധിപ്പിയ്ക്കും.

സോയാബീൻ - 2 കപ്പ്.
തേങ്ങാ - അര കപ്പ് (അരച്ചത്).
സവാള - 2 എണ്ണം.
തക്കാളി - 2 എണ്ണം.
പച്ചമുളക് - 2 എണ്ണം.
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് - 2 സ്പൂണ്.
മഞ്ഞപൊടി - അര സ്പൂണ്.
മുളക്പൊടി - 1 സ്പൂണ്.
മല്ലിപ്പൊടി - 1 സ്പൂണ്.
ചിക്കൻ മസാല - 1 സ്പൂണ്.
വെളിച്ചെണ്ണ - 2 സ്പൂണ്.
ഏലം - 3 എണ്ണം.
പട്ട - 2 .
പൂവ് - 3.
വലിയ ജീരകം - 1 സ്പൂണ്.
ഉലുവ - അര സ്പൂണ്.
ഉപ്പ്.
കറിവേപ്പില.
മല്ലിച്ചപ്പ്

വറവിടാൻ
-----------------
വെളിച്ചെണ്ണ - 2 സ്പൂണ്.
ചെറിയഉള്ളി - 3 എണ്ണം.
കശ്മീരി മുളക്പൊടി - 1 സ്പൂണ്.
കറിവേപ്പില

സോയാബീൻ അര മണിക്കൂർ വെള്ളത്തിൽ കുതിർത്തു വാർന്നു വെക്കുക.

തേങ്ങാ വെക്കുക.

പാത്രം ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ചു ഏലം, പൂവ്,പട്ട,വലിയ ജീരകം എന്നിവ ചേർക്കുക.

ശേഷം കറിവേപ്പില ഉള്ളി,തക്കാളി,പച്ചമുളക് ചേർത്തു വഴറ്റുക.

ഒന്നു വഴന്ന ശേഷം ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.

ഇനി മഞ്ഞപൊടി,മുളക്പൊടി,മല്ലിപ്പൊടി,ചിക്കൻ മസാല ചേർത്തു 2 മിനുട്ട് വഴറ്റുക.

ഇനി സോയാബീൻ ചേർത്തു അല്പം വെള്ളവും ഉപ്പും ചേർത്തു മിക്സ് ചെയ്തു 5 മിനുറ്റ് മൂടി വെച്ചു വേവിക്കുക.

ശേഷം തേങ്ങാ ചേർത്തു മിക്സ് ചെയ്തു 2 മിനുട്ട് വേവിക്കുക.

ഇനി വറവിടുക,മല്ലിച്ചപ്പ് ചേർക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post