ഫ്രൈഡ് ചിക്കന്‍ വിത്ത് കോളിസ്ലോ
By : Aysha Thafseera
ഫ്രൈഡ് ചിക്കന്‍ 
കഴുകി വൃത്തിയാക്കി വെള്ളം ഉൗറ്റിയ 1kg ചിക്കൻ പീസസിൽ 1 ചിക്കന്‍ സ്റ്റോക്ക്,5 പച്ചമുളക് അരച്ചത്,2 ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് മാഗ്നേറ്റ് ചെയ്തു വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക.
2 മുട്ട ആവശ്യത്തിന് കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് അടിക്കുക.ഓരോ ചിക്കന്‍ കഷ്ണങ്ങളും മുട്ടയിൽ മുക്കി ബ്രഡ് പൊടിയിൽ പൊതിഞ്ഞ് ഫ്രൈ ചെയ്തെടുക്കുക.

കോളിസ്ലോ:
അരക്കപ്പ് മയോണൈസും അരക്കപ്പ് ഫ്രെഷ് ക്റീമും ആവശ്യത്തിനു ഉപ്പും 2ടീസ്പൂൺ പഞ്ചസാരയും പകുതി ചെറു നാരങ്ങ നീരും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു അതിലേക്ക് ചെറുതായരിഞ്ഞ 2 കപ്പ് കാബേജും, ഗ്രേറ്റ് ചെയ്ത കാൽകപ്പ് ക്യാരറ്റും ചേര്‍ത്ത് മിക്സ് ചെയ്തെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post