പണിയാരം
By : Angel Louis
1/2 കപ്പ് പച്ചരിയും 1/2 കപ്പ് ഉഴുന്നും കുതിർത്ത് അരച്ച് എടുത്ത് പുളിക്കാൻ വയ്ക്കുക (ഇഡ്ഢലി ബാറ്റർ പോലെ ) .ഇതിലേക്ക് 2 ചെറിയ സവാള ചെറുതായി അരിഞ്ഞത്, 5 പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി കൊത്തിയരിഞ്ഞത് ,അല്പം കറിവേപ്പില അരിഞ്ഞത് എല്ലാം കൂടി അല്പം എണ്ണയിൽ വഴറ്റി മാവിലേക്ക് ചേർക്കുക. ആവശ്യത്തിന് ഉപ്പും, അല്പം മല്ലിയില അരിഞ്ഞതും കൂടി ചേർത്തിളക്കി വയ്ക്കുക.
ഉണ്ണിയപ്പ ചട്ടി വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കുറേശ്ശേയായി മാവ് ഒഴിച്ച് ചുട്ടെടുക്കാം.. (ബാക്കി വരുന്ന ദോശമാവ്, ഇഡ്ഢലി മാവിലും ചെയ്യാം)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم