ചെമ്മീൻ അച്ചാർ
By : Aswathy Achu
അനിയച്ചാർക്ക് കൊടുത്തു വിടാൻ വേണ്ടി ഉണ്ടാക്കിയതാണേ.

ചെമ്മീൻ 2kg
വെളുത്തുള്ളി 1/4kg
ഇഞ്ചി 200gm
പച്ചമുളക് 100gm
മുളക് പൊടി ആവശ്യത്തിന് എരിവനുസരിച്ചു ചേർത്താൽ മതി
വിനാഗിരി 1/2 Ltr
കടുക് 3spn
ഉലുവ I spn
കായപ്പൊടി ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
എണ്ണ (ഞാൻ വെളിച്ചെണ്ണയാണ് uSe ചെയ്തത്)

ആദ്യം തന്നെ വൃത്തിയാക്കിയ ചെമ്മീൻ ഉപ്പും മഞ്ഞൾ പൊടിയും അൽപ്പം മുളക് പൊടിയും ചേർത്ത് മാരിനേറ്റ് ചെയ്യാൻ വെക്കുക. ഫ്രിഡ്ജിൽ വച്ചാൽ കുറച്ചൂടെ നല്ലതാട്ടോ.

ഇനി കുറച്ച് വെളുത്തുള്ളി ഇഞ്ചി ഇവ ചതച്ച് വെക്കുക. കുറച്ച് പച്ചമുളകും ചതക്കണേ.

ഏകദ്ദേശം I മണിക്കൂർ കഴിയുമ്പോൾ ഒരു ഇരുമ്പിന്റെ ചീനച്ചട്ടിയിൽ ചെമ്മീൻ വറുത്തു കോരുക. ഒരു പാട് മൊരിയരുത്. 3/4 ഭാഗം ആകുമ്പോൾ കോരിക്കോ.
ഇനി ചെമ്മീൻ വറുത്ത എണ്ണയിലേക്ക് കടുക് ഉലുവ പൊട്ടിക്കുക. (വറുത്ത എണ്ണ വളരേ കുറച്ച് ഉള്ളൂ എങ്കിൽ അത് മാറ്റണം. ഇല്ലെങ്കിൽ കരിയാൻ ചാൻസ് ഉണ്ട്. വേറെ എണ്ണ ചേർക്കാം. എന്നിട്ട് കൂട്ട് മൊരിയുമ്പോൾ മാറ്റി വെച്ച എണ്ണ ചേർത്താൽ മതി).ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റി ലേശം കഴിഞ്ഞ് പച്ചമുളക് ചതച്ചത് ചേർത്ത് വഴറ്റുക. കറിവേപ്പില വേണമെങ്കിൽ ചേർക്കാട്ടോ. ഞാൻ ചേർത്തില്ല. വീട്ടിൽ വേപ്പ് ഇല്ല. കടയിൽ നിന്നും ഞാൻ വാങ്ങാറില്ല. ( വിഷം പേടിച്ച് ) നല്ല ഗോൾഡൻ നിറമാകുമ്പോൾ അടുപ്പ് ഓഫ് ചെയ്യുക. ഇനി മുളക് പൊടി ചേർക്കാം. കായപ്പൊടി കൂടി ചേർത്ത് നന്നായി ഇളക്കുക.കുറച്ച് എരിവ് മുമ്പിൽ നിൽക്കുന്നതാണ് അച്ചാറിന് നല്ലത്. കുറച്ച് കാശ്മീരി മുളക് പൊടി കൂടി ചേർത്താൽ നല്ല നിറം കിട്ടും. ഇനി അടുപ്പ് ഓണാക്കി വിനാഗിരി ഉപ്പ് ഇവ ചേർത്ത് തിളപ്പിക്കുക. ഒരിച്ചിരി പഞ്ചസാര ചേർക്കുക. വറുത്ത ചെമ്മീൻ ചേർത്ത് തീ ഓഫാക്കാം.
അച്ചാർ റെഡി.

ചിലപ്പോൾ അച്ചാർ ഡ്രൈ ആകും. വിനാഗിരി ചേർത്ത് ഇളക്കി കൊടുത്താൽ മതി. ശരി ആയിക്കോളും. ചെമ്മീൻ വിനാഗിരി Absorb ചെയ്യുന്നത് കൊണ്ടാ dry ആവണത്.

NB : ചെമ്മീൻ വൃത്തിയാക്കിയതിനു ശേഷം കയ്യിലെ മണം മാറ്റാൻ കുറച്ച് അരി കഴുകിയ വെള്ളം/ കഞ്ഞി വെള്ളം ഇതിൽ കൈ കഴുകിയാൽ മതി.
നല്ലൊരു Pic എടുക്കാൻ പറ്റിയില്ലാട്ടോ. കൊടുത്തു വിടാൻ ഉള്ള Items പാക്ക് ചെയ്യുന്ന തിരക്കിലായി പോയി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم