Vegetable korma - കുറുമ
By: Sree Harish‎

പച്ചക്കറികൾ - ഉരുളക്കിഴങ്ങു്,ഗ്രീൻപീസ്,കാരറ്റ്,സവാള,കോളിഫ്ലവർ ( ഇഷ്ട്മുള്ള എല്ലാ പച്ചക്കറികളും ഉപയോഗിക്കാം)
ഇഞ്ചി-ചെറിയ കഷ്ണം,വെളുത്തുള്ളി 5 അല്ലികൾ
പച്ചമുളക്
കാഷ്യുനട്ട് കുതിർത്തത് -10
ജീരകപ്പൊടി -1/4 ടി സ്പൂൺ
പെരും ജീരകം -1/2 ടീസ്പൂൺ
ഗ്രാമ്പൂ -3 ,പട്ട -ചെറിയ കഷ്ണം,ഏലക്കായ്-3,ബേ ലീഫ് -1
മഞ്ഞൾപ്പൊടി -1/4 ടി സ്പൂൺ
മല്ലിപ്പൊടി -1/2 ടി സ്പൂൺ
ഫ്രഷ് ക്രീം/ or തേങ്ങാപ്പാൽ -1/4 കപ്പ് (ഓപ്ഷണൽ)
ഉപ്പ്,എണ്ണ,ബട്ടർ -ആവശ്യത്തിന്
ചെറുതായി അരിഞ്ഞ പച്ചക്കറികൾ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചു വെക്കുക.
പാനിൽ എണ്ണ ഒഴിച്ച്ഇഞ്ചി,പച്ചമുളക്.വെളുത്തുള്ളി, പട്ട,ഗ്രാമ്പൂ,ഏലക്ക ഒന്ന് വഴറ്റുക.ഇതിലേക്ക് അരിഞ്ഞ സവാള ചേർത്ത് വഴറ്റിയെടുക്കുക.(ചുവക്കെ വഴറ്റേണ്ട).പൊടികൾ ചേർത്തിളക്കി മാറ്റിവെക്കുക. നന്നായി തണുത്ത ശേഷം കുതിർത്ത കാഷ്യൂവും ചേർത്ത് നന്നായി അരച്ചെടുക്കുക.ഒരുപാടു തിക്കാണെങ്കിൽ അൽപ്പം വെള്ളമൊഴിക്കാം.പാനിൽ അൽപ്പം ബട്ടർ/എണ്ണ ഒഴിച്ചശേഷം ബേ ലീഫ് ഇടുക.തീയ് കുറച്ച ശേഷം ഇതിലേക്ക് അരച്ച മിശ്രിതം ചേർത്ത് നന്നായി വഴറ്റി വേവിച്ച പച്ചക്കറികളും ചേർത്ത് ഇളക്കി പെരുംജീരകപ്പൊടിയും ചേർത്ത് മല്ലിയില വിതറി വാങ്ങാം.ഫ്രഷ് ക്രീം ലാസ്‌റ്റ് ചേർക്കാം.ഒരു സ്പൂൺ ബട്ടർ മുകളിലൂടെ ഒഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post