ചിക്കൻ പിസ്സ 
By : Nisa Aslam
ബേക്കിംഗ് ടൈം:-ഓവനിൽ 200ഡിഗ്രിയിൽ 15 to 20 മിനിറ്റു ബെയ്ക്ക് ചെയ്യാം.

പിസ്സ ബേസിനു വേണ്ട ചേരുവകൾ 
മൈദാ രണ്ടു കപ്പ്
യീസ്റ്റ് ഒരു സ്പൂൺ
പഞ്ചസാര ഒരു സ്പൂൺ
ചൂട് വെള്ളം കാൽ കപ്പ്
ഓയിൽ രണ്ടു സ്പൂൺ
തയ്യാറാകുന്ന വിധം:-
ആദ്യമായി യീസ്റ്റ് പൊങ്ങാൻ വെക്കണം അതിനായി ഒരു ചെറിയ ബൗളിൽ യീസ്റ്റ്, പഞ്ചസാര, ചൂട് വെള്ളം (നേരിയ ചൂട് മതി )മിക്സ് ചെയ്തു ഒരു പത്തു മിനിറ്റു വെയ്ക്കുക .പത്തു മിനിറ്റു കഴിയുബോൾ യീസ്റ്റ് പൊങ്ങിയിട്ടുണ്ടാകും .ഈ യീസ്റ്റ് മൈദയിൽ മിക്സ് ചെയ്തു ഓയിൽ ചേർത്ത് നന്നായി കുഴച്ചു ഒട്ടുന്ന പരുവത്തിൽ കുഴച്ചു ഒരു നനഞ്ഞ തുണി കൊണ്ട് മൂടി ഒരു മൂന്ന് മണിക്കൂർ വെയ്ക്കുക.

പിസ്സ ടോപ്പിംഗിനു വേണ്ട ചേരുവകൾ:-
ചിക്കൻ ബോൺലെസ്സ് കുരുമുളക് പൊടി ചേർത്ത് വെവിച്ചു ചെറുതായി നുറുക്കിയത് ഒരു കപ്പ്
ഒരു തക്കാളി അരിഞ്ഞത്
ക്യാപ്സിക്കും അരിഞ്ഞത്
ഒലിവു കായ അരിഞ്ഞത് (ഉണ്ടെങ്കിൽ മാത്രം)
പിസ്സ സോസ് /ടൊമാറ്റോ സോസ് മൂന്ന് സ്പൂൺ
പേപ്പർ പൌഡർ കാൽസ്പൂൺ
ഒറിഗാനോ കാൽ സ്പൂൺ
സ്പ്രിങ് ഒനിയൻ ആവശ്യത്തിന്
ഒരു സവാള റൗണ്ട് ആയി കട്ട് ചെയ്തത്
മോസറില്ല പിസ്സ ചീസ് ഗ്രെയ്റ്റ് ചെയ്തത് അര കപ്പ്

തയ്യാറാകുന്ന വിധം:-
മൈദാ മാവു പിസ ട്രേയുടെ സൈസിൽ പരത്തി ആദ്യം പിസ്സ സോസ് സ്പ്രെഡ് ചെയ്തു തക്കാളി, സവാള, ചിക്കൻ, സ്പ്രിങ് ഒനിയൻ, ഒലിവു കായ, കുരുമുളക് പൊടി, ഒറിഗാനോ എല്ലാം ചേർത്ത് മുകളിൽ മോസാറില്ല ചീസ് ഗ്രെയ്റ്റ് ചെയ്തത് ചേർത്ത് ഓവനിൽ 15 to 20 മിനിറ്റു ബെയ്ക്ക് ചെയ്യുക.ചീസ് ഉരുകി മാവു ബ്രൗൺ നിറമാകുന്നതു വരെ പിസയുടെ വേവ് കണക്ക്‌.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم