ജിലേബി
By : Philu James
1.ഉഴുന്ന് - 1 Cup ( 2 മണിക്കൂർ കുതിർക്കുക)
2.വെള്ളം - 1/4 Cup
3. പഞ്ചസാര - 1cup+ വെള്ളം 1/2 cup (പഞ്ചസാര പാനിക്ക്)
4. ഏലയ്ക്കാപൊടി - 3 എണ്ണം പൊടിച്ചത്.
5. റെഡ് കളർ - 1 നുള്ള് ( ആവശ്യമെങ്കിൽ മാത്രം)
6. എണ്ണ - വറുക്കാൻ ആവശ്യത്തിന്
7. Lime juice - 1 ടീ( പഞ്ചസാര പാനി ക്രിസ്റ്റൽ ആകാതിരിക്കാനാണ് ഇത് ചേർക്കുന്നത് )
പാകം ചെയ്യുന്ന വിധം:
ഉഴുന്നും വെള്ളവും ചേർത്ത് അരച്ച് കട്ടിയായമാവ് തയ്യാറാക്കുക.ഇതിൽ കളർ ചേർത്ത് മിക്സ് ചെയ്ത് വെയ്ക്കുക. പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിച്ച് ഒരുനൂൽപരുവത്തിൽ പഞ്ചസാര പാനി തയ്യാറാക്കുക.ഇതിൽ ഏലയ്ക്ക പൊടിയും
1 ടീ Limejuice ഉം ചേർത്തിളക്കുക. ഒരു പരന്ന fry Pan ൽ എണ്ണ (ഞാൻ വെളിച്ചെണ്ണയാണ് എടുത്തത്) ഒഴിച്ച് ചൂടായ ശേഷം തീ Sim-ൽ ഇട്ട് വെയ്ക്കുക .അതിന് ശേഷം തയ്യാറാക്കിയ മാവ് Piping Bag-ൽ ഒഴിച്ച് ചെറിയ hole ഉണ്ടാക്കി ചൂടായ എണ്ണയിലേക്ക് ചുറ്റിച്ചൊഴിച്ച് ജിലേബി തിരിച്ചും മറിച്ചും ഇട്ട് വെന്ത ഉടൻ തന്നെ എടുത്ത് പഞ്ചസാര പാനിയിലേക്ക് ഇട്ട് ഒരു മിനിറ്റ് മുക്കിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെയ്ക്കുക. മാവ് കഴിയും വരെ ഇങ്ങനെ ഉണ്ടാക്കിയെടുക്കുക.
സ്വാദിഷ്ടമായ ജിലേബി റെഡി.
N:B മാവ് എണ്ണയിൽ ചുറ്റിയൊഴിക്കുമ്പോൾ തീ Sim ലും കഴിഞ്ഞാൽ തീ മീഡിയത്തിലും ഇടണം.തീ ഒരു കാരണവശാലും കൂടരുത്. പെട്ടന്ന് കരിഞ്ഞു പോകും.
''എല്ലാവർക്കും ദീപാവലി ആശംസകൾ"

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post