ചെറുപയർ സുഖിയൻ 
By : Angel Louis
ചേരുവകൾ
.....................

ചെറുപയർ 250 g
കട്ടി ശർക്കര പാനി (മധുരത്തിന് ആവശ്യമായത്) 
തേങ്ങ ചുരണ്ടിയത് 1 മുറി
ഏലക്കാപ്പൊടി ഒരു ടീസ്പൂൺ
നെയ്യ് ഒരു ടീസ്പൂൺ
മൈദ 1 / 2 കപ്പ്
അരിപ്പൊടി 1 / 2 കപ്പ് 
മഞ്ഞൾ പ്പൊടി 1/4 ടിസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
എണ്ണ വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
.................................. 

ആദ്യം ചെറുപയർ 2 മണിക്കൂർ വെളളത്തിൽ കുതിർത്ത് എടുത്തത് കുക്കറിൽ ഇട്ട് ചെറുപയറിന്റെ മുക്കാൽ ഭാഗം വെള്ളം ഒഴിച്ച് 2 വിസിൽ വേവിക്കുക .സ്റ്റീം പോയ ശേഷം തുറക്കുമ്പോൾ പാകത്തിന് വെന്തിട്ടുണ്ടാകും

ഇത് ഇനി രണ്ട് രീതിയിൽ ഉണ്ടാക്കാം ഒന്ന് ചെറുപയറും തേങ്ങയും വരട്ടി എടുത്തും ,2 വരട്ടാതെയും

ആദ്യം ഒരു പാൻ വച്ച് ചൂടാക്കി നെയ് ഒഴിച്ച് തേങ്ങായും ,ശർക്കര പാനിയും ,പയറും ,ഏലയക്കാപൊടിയും ചേർത്ത് നന്നായി വരട്ടി എടുക്കുക.ആറിയതിനുശേഷംചെറുനാരങ്ങാ വലിപ്പത്തിൽ ഉരുളകളാക്കി വയ്ക്കുക.

രണ്ടാമത്തെ രീതി ചെറുപയർ വേവിച്ചതിൽ ,തേങ്ങ ചുരണ്ടിയത്,ശർക്കര പാനിയും ,ഏലയ്ക്കാ പൊടിച്ചതും ഒരു നുള്ള് ഉപ്പും ചേർത്ത് കയി വച്ച് ചെറുപയർ അധികം ഉടയാണ്ട് കുഴച്ച് ഉരുളകളാക്കി എടുക്കുക

ഇത് അരിപ്പൊടി, മൈദ, മഞ്ഞൾപ്പൊടി, 2 നുളള് ഉപ്പും ഇട്ട് ആവശ്യത്തിന് വെളളവും ഒഴിച്ച് ഇഡ്ഡലി മാവിന്റ പരുവത്തിൽ കലക്കി, ഉരുളകൾ മാവിൽ മുക്കി ചൂടായ എണ്ണയിലിട്ട് വറുത്തെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم