നവധാന്യ കുറുക്ക് (Especially for Baby)
By : Deepa Justine Francis
എന്നാൽ പിന്നെ ഉണ്ണികൾക്ക് കൊടുക്കാൻ പറ്റുന്ന ഒരു ഹെൽത്തി ഫുഡിനെ അറിയാത്തവർക്കായി പരിചയപ്പെടുത്താം എന്ന് തോന്നി...തമിഴിയൻസ് ആണ്‌ കൂടുതൽ ഇത് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു.
ആറാം മാസം മുതലുള്ള കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ വളരെ നല്ലതാണ്. പിന്നെ ആർക്കു വേണമെങ്കിലും കഴിക്കാം...ചേരുവകൾ കാണുബോഴേ മനസിലാകുമല്ലോ..
-------------****-------------
റാഗി 1 kg
ഗോതമ്പ് 250 g
പിസ്ത 100 g
ബദം 100 g
കടല 100 g
ചെറു പയർ 100 g
ബ്രൗൺ അരി 100 g
കടല പരിപ്പ് 100 g
കപ്പലണ്ടി തൊലി കളഞ്ഞത് 100 g
കുരുമുളക് 2 ടീസ്പൂൺ
അയമോദകം 50 g
ജീരകം 30 g
വേപ്പില വറുത്തത് 1 പിടി
ഇഞ്ചി 1 കഷ്ണം
എല്ലാം ഉണക്കി വറുത്തു പൊടിക്കണം...വെയിലിൽ വെച്ചു ഉണക്കാവുന്നതു ഉണക്കി...പിന്നീട് ഓരോന്നു ഓരോന്ന് വറുത്തു മാറ്റണം.. കുറച്ച് നാൾ പിടിക്കും ഇത് തീരാൻ..അതിനാൽ അത്രേം നാൾ കേടാകാതെ ഇരിക്കാൻ നല്ല വറവ് വേണം..പിന്നെ പൊടിക്കണം... മില്ലിലോ വീട്ടിലോ പൊടിക്കാം...2 kg ഉണ്ടാകും എല്ലാം കൂടെ...ഉണ്ണിക്കു ഏകദേശം രണ്ടുമാസം കുശാലായി കഴിക്കാൻ കാണും...എല്ലാം അരിച്ചു ഭദ്രമായി അടച്ചു വെച്ചു ഉപയോഗിക്കാം...പനം കൽക്കണ്ടം ചേർത്ത് വെള്ളത്തിൽ കുറുക്കി കൊടുക്കാം...
ഇത്തരം പൊടികൾ പുറത്തുന്നു വാങ്ങാൻ കിട്ടുമെങ്കിലും നമ്മൾ ചെയ്യുന്നതാകും കൂടുതൽ നല്ലത്...ഇത്തിരി ടൈം എടുക്കുന്ന പണിയാണ്... നമ്മുടെ ഉണ്ണിക്കു വേണ്ടിയല്ലേ ചെയ്‌തു നോക്കണേ..
* ഉണ്ണികൾക്ക് ഏതു ഫുഡ്‌ ആയാലും ആദ്യം കൊടുക്കുബോൾ കുറച്ച് കൊടുത്തുകൊണ്ട് അലർജി ഉണ്ടോ എന്ന് നോക്കണം... അതുകൊണ്ട് കുറച്ച് കൊടുത്തു നോക്കുക.. ഇനി അത് ഉണ്ണിക്കു പറ്റുന്നില്ലെങ്കിൽ നമുക്ക് വലിയവർക് പുട്ടുണ്ടാക്കി കഴിക്കാം..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم