Rice Pathiri - അരിപത്തിരി
By: Angel Louis

ചേരുവകള്‍:

തരിയില്ലാതെ പൊടിച്ച് വറുത്ത അരിപ്പൊടി 1 ഗ്ലാസ്സ്
വെളിച്ചെണ്ണ /നെയ്യ് 1 ടേബിള്‍സ്പൂണ്‍
വെള്ളം 1 1/4 ഗ്ലാസ്സ് (ഏത് ഗ്ലാസ്സിലാണോ അരിപ്പൊടി അളന്നത് അതേ ഗ്ലാസ്സിലാകണം വെള്ളം എടുക്കേണ്ടത്)
ഉപ്പ് 1/4 ടി സപൂൺ (ആവശ്യത്തിന്)

തയാറാക്കുന്ന വിധം
.................................

വെള്ളത്തിലേയ്ക്ക് വെളിച്ചെണ്ണ / നെയ്, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക.തിളയ്‌ക്കുമ്പോള്‍ തീ കുറച്ച് വച്ച് കുറേശ്ശേയായി അരിപ്പൊടി ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് തുടര്‍ച്ചയായി ഇളക്കി മിക്സ് ചെയ്യുക
തീ അണച്ച് ശേഷം ഒരു മൂടി വച്ച് അടച്ചു 10 മിനിറ്റ് വെക്കുക ( കുക്കറിൽ ചെയ്യുന്നതാകും നല്ലത് കുക്കറിലാകുമ്പോൾ ചൂട് പെട്ടന്ന് പോകില്ല നന്നായി നില്ക്കും)ചെറുചൂടുള്ള മാവ് കൈ കൊണ്ട് നന്നായ് കുഴച്ച് മയം വരുത്തുക. മയം വന്നോന്ന് അറിയാൻ വിരൽ വച്ച് മാവ് പ്രസ് ചെയിത് നോക്കുമ്പോൾ മാവ് കൈയ്യിൽ ഒട്ടാത്ത പരുവം ആയിരിക്കണം (ചൂട് കൂടുതല്‍ ആണെങ്കില്‍ കൈ തണുത്ത വെള്ളത്തില്‍ മുക്കി മാവ് കുഴയ്ക്കുക) ചൂടോടു കൂടി കുഴക്കണം. മാവ് കുഴച്ചത് ശരിയായില്ലെങ്കില്‍ പത്തിരിയുടെ അരിക് വിണ്ടുകീറിയത് പോലെ ഇരിക്കും. ഇത് ചെറിയ ഉരുളകളാക്കുക.( ഒരു ചെറുനാരങ്ങാ വലിപ്പത്തിൽ)ഉരുളകള്‍ അരിപ്പൊടി തൂവി ചപ്പാത്തി പരത്തും പോലെ കനം കുറച്ച് നൈസായി പരത്തി എടുക്കുക. ഒട്ടും കട്ടി ഉണ്ടാകരുത്. റൗണ്ട് ഷേപ്പ് വന്നിലേൽ വിഷമിക്കണ്ടാ ഏതെങ്കിലും വാ വട്ടമുള്ള പാത്രം വച്ച് പ്രസ് ചെയിത് എടുത്താൽ മതി.
ഒരു തവ‍ ചൂടാക്കി ( മീഡീയംഫ്ലെയിമിൽ)അതില്‍ പത്തിരി ഇട്ട് മുകൾ ഭാഗം ചെറിയ ചെറിയ കുമിളകൾ വരുമ്പോൾ തിരിച്ചിടുക. ഇത് തിരിച്ചിട്ട ശേഷം ചട്ടുകം വച്ച് ചെറുതായി ഒന്നു പ്രസ് ചെയിത് കൊടുത്താൽ പത്തിരി പൊങ്ങി വരും .ഇങ്ങനെ ഒരോന്നായി ചുട്ടെടുത്ത് ഇഷ്ടമുള്ള കറിക്കൊപ്പം കഴിക്കാം. തേങ്ങാപ്പാലിൽ പഞ്ചസാരയട്ട് പത്തിരി ഇതിൽ കുറച്ച് നേരം സോക്ക് ചെയിതും കഴിക്കാവുന്നതാണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم