By
Anjali Abhilash


ഒരുപാട് ചേരുവകൾ ഒന്നും ഇല്ലെങ്കിലും നല്ല അടിപൊളി ഡെസർട്ട് ആണ് ഇത്. ഇത് പൈ ടിന്നിൽ ആണ് സെറ്റ് ചെയ്യേണ്ടത്. പൈ ടിൻ ഇല്ലെങ്കിൽ സാദാരണ ഒരു കേക്ക് ടിന്നിലോ അല്ലെങ്കിൽ ഒരു പ്ലേറ്റിലോ സെറ്റ് ചെയ്യാം. ഞാൻ ഇവിടെ സ്പ്രിങ് ഫോം കേക്ക് ടിൻ ആണ് ഉപയോഗിച്ചത്. അതാകുമ്പോൾ എടുക്കാൻ നേരം എളുപ്പം ആണ്.
കണ്ടെന്സ്ഡ് മിൽക്ക് (മിൽക്ക് മൈഡ്) : 1 ടിൻ (തുറക്കാത്തത്)
പഴം : 3
വിപ്പിംഗ് ക്രീം : 1 കപ്പ് + 1/2 കപ്പ്
ഡൈജസ്റ്റീവ് ബിസ്ക്കറ്റ് : 10 ബിസ്ക്കറ്റ്
പഞ്ചസാര : 1/2 കപ്പ് + 2 ടേബിൾ സ്പൂൺ
ബട്ടർ : 5 ടേബിൾ സ്പൂൺ
വാനില എസ്സെൻസ് : 1 ടി സ്‌പൂൺ
ചോക്ലേറ്റ് : ആവശ്യത്തിന്
ആദ്യം നമുക്ക് ടോഫി ഉണ്ടാക്കാം. പണ്ട് ഈ ടോഫി ഉണ്ടാക്കിയിരുന്നത് പാല് പഞ്ചസാരയും ചേർത്ത് തിളപ്പിച്ച് കുറുക്കി എടുത്തതായിരുന്നു. അതിനു ഒരുപാട് സമയം എടുക്കും. പക്ഷെ ഇപ്പൊ മിൽക്ക് മൈഡ് ഉള്ളതുകൊണ്ട് അധികം പ്രസായപ്പെടേണ്ട ആവശ്യം ഇല്ല.
ടോഫി ഉണ്ടാക്കാൻ.
പൊട്ടിക്കാത്ത ടിൻ കണ്ടെന്സ്ഡ് മിൽക്ക് ആണ് എടുക്കേണ്ടത്.
കണ്ടെന്സ്ഡ് മിൽക്കിന്റെ ടിന്നിൽ നിന്നും സ്റ്റിക്കർ എടുത്തു മാറ്റുക. ശേഷം ഒരു കുക്കറിൽ ഈ ടിൻ ഇറക്കി വെച്ച് ടിൻ മുങ്ങി കിടക്കാൻ പാകത്തിനു വെള്ളം ഒഴിച്ച് കുക്കർ അടച്ചു തീ ഓൺ ആക്കുക. ഒരു വിസിൽ വന്നാൽ തീ സിമ്മിൽ ആക്കി 40 മിനിറ്റ് വെക്കുക. ശേഷം തീ ഓഫ് ആക്കി പ്രഷർ ഫുൾ പോകാൻ വെയിറ്റ് ചെയ്യുക. ശേഷം തുറന്ന് ടിൻ പുറത്തെടുത്തു നന്നായി തണുക്കാൻ മാറ്റി വെക്കുക. ടിൻ നന്നായി തണുത്തു കഴിഞ്ഞു മാത്രമേ തുറക്കാൻ പാടുള്ളൂ.
ബിസ്ക്കറ്റും, 2 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് ബട്ടർ ഉരുക്കി ഒഴിച്ച് മിക്സ് ചെയ്തു നമ്മൾ പുഡ്ഡിംഗ് സെറ്റ് ചെയ്യുന്ന ട്രെയിലേക്കു എല്ലാ ഭാഗത്തേക്കും ഒരേ പോലെ നിരത്തി നന്നായി അമർത്തി കൊടുക്കുക. ഇത് ഒരു 15 മിനിറ്റ് ഫ്രിഡ്‌ജിൽ വെക്കുക.
ബിസ്ക്കറ്റ് ലയർ നന്നായി തണുത്തു കഴിഞ്ഞാൽ പഴം വട്ടത്തിൽ അരിഞ്ഞെടുത്ത് ബിസ്ക്കറ്റ് ലയറിന്റെ മുകളിൽ നിരത്തുക
1/2 കപ്പ് വിപ്പിംഗ് ക്രീം ചെറുതായി ഒന്ന് ചൂടാക്കുക.
ടോഫി ഒരു പാത്രത്തിലേക്ക് ഒഴിച്ച് ഇതിലേക്ക് ചൂടാക്കിയ ക്രീം കുറച്ചു കുറച്ചു ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. 1/2 കപ്പ് ക്രീം മൊത്തം ഒരുമിച്ചു ചേർക്കരുത്. നമ്മൾ ഉണ്ടാക്കിയ ടോഫി നല്ല കട്ടി ആയിരിക്കും. അതിനെ കട്ടി കുറച്ച് പഴം ലയറിന്റെ മുകളിൽ സ്പ്രെഡ് ചെയ്യാൻ പാകത്തിനു ലൂസ് ആക്കി എടുക്കാൻ വേണ്ടി ആണ് ക്രീം ചേർക്കുന്നത്. അതുകൊണ്ട് ആവശ്യത്തിന് ചേർത്താൽ മതി.
ഇങ്ങനെ ലൂസ് ആക്കിയ ടോഫി പഴം ലയറിന്റെ മുകളിൽ ഒഴിച്ച് എല്ലാ ഭാഗത്തേക്കും സ്പ്രെഡ് ചെയ്യുക.
1/2 കപ്പ് പഞ്ചസാര പൊടിച്ചെടുക്കുക
1 കപ്പ് വിപ്പിംഗ് ക്രീമിലേക്കു ഈ പൊടിച്ച പഞ്ചസാരയും വാനില എസ്സെൻസും ചേർത്ത് സ്റ്റിഫ് ആവും വരെ ബീറ്റ് ചെയ്തെടുക്കുക
ബീറ്റ് ചെയ്ത ക്രീം പുഡ്ഡിംഗിന്റെ ലാസ്റ്റ് ലയർ ആണ്. എല്ലാ ഭാഗത്തും നന്നായി സ്പ്രെഡ് ചെയ്ത് ഫ്രിഡ്‌ജിൽ തണുക്കാൻ വെക്കുക.
ചോക്ലേറ്റ് ഗ്രേറ്റ് ചെയ്ത് മുകളിൽ ഇടുക. ഞാൻ ഇവിടെ മിൽക്ക് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്താണ് ഇട്ടത്. ഡാർക്ക് ചോക്ലേറ്റ് ആയാലും മതി.
ശേഷം കട്ട് ചെയ്ത് സെർവ് ചെയ്യുക.
നോട്ട് :
വിപ്പിംഗ് ക്രീം അല്ലെങ്കിൽ ഫ്രഷ് ക്രീം ഉപയോഗിക്കാം. ഫ്രഷ് ക്രീം ആണ് ഉപയോഗിക്കുന്നതെങ്കിൽ ഫുൾ ഫാറ്റ് ക്രീം ഉപയോഗിക്കണം. അല്ലെങ്കിൽ നന്നായി ബീറ്റ് ആയി കിട്ടില്ല.
ടോഫി ഉണ്ടാക്കുമ്പോൾ ടിൻ പുറത്തെടുത്തു നന്നായി തണുത്തതിനു ശേഷമേ തുറക്കാവൂ.
മുകളിൽ ചോക്ലേറ്റ് ഗ്രേറ്റ് ചെയ്ത് ഇടുന്നതിന് പകരം ചോക്ലേറ്റ് ഉരുക്കി ഒഴിക്കാം അല്ലെങ്കിൽ ചോക്ലേറ്റ് സോസ് ഒഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post