By Philu James

ഉള്ളി സാമ്പാർ 

1.ഉള്ളി - 2 cup തൊലി കളഞ്ഞ് കഴുകി കഷ്ണമാക്കിയത്
2. പരിപ്പ് - 1 cup
3. മഞ്ഞൾ പൊടി - 1 tsp
4. ഉപ്പ് - പാകത്തിന്
( 1, 2, 3,4 എന്നീ ചേരുവകൾ കുക്കറിൽ ഇട്ട് 1 വിസിൽ വരുന്ന സമയത്ത് തീ ഓഫ് ചെയ്യുക)
5. പുളി - കുറച്ച് (കുറച്ച് വെള്ളം ഒഴിച്ച് പിഴിഞ്ഞെടുക്കുക )
6. സാമ്പാർ പൊടി - 4tbs (ഇത് ഞാനുണ്ടാക്കീതാണേ റെസിപ്പി താഴെ ഉണ്ട് )
7. ശർക്കര - ഒരു ചെറിയ കഷ്ണം.
8. മല്ലിയില,വേപ്പില, കടുക്, ജീരകം, ഉലുവ -എന്നിവ താളിക്കാൻ ആവശ്യത്തിന്
കുക്കർ തുറന്ന ശേഷം വേവിച്ചു വെച്ച പരിപ്പ് കൂട്ടിലേക്ക് ചേരുവ 5 ചേർത്ത് തിളപ്പിക്കുക. ശേഷം മറ്റൊരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് അതിൽ ഉലുവയും കടുകും ഇട്ട് പൊട്ടിയ ശേഷം ജീരകം ഇട്ട് പൊട്ടിയ ശേഷം വേപ്പില മല്ലിയില ഇട്ട് ഇളക്കി പിന്നെ തീ കുറച്ചശേഷം സാമ്പാർ പൊടി ചേർക്കുക.ഇത് 15 സെക്കന്റ് ഇളക്കിയ ശേഷം സാമ്പാറിൽ ഇട്ട് നന്നായി ഇളക്കിയോജിപ്പിക്കുക കൂടെ ശർക്കരയും ഇട്ട് സാമ്പാർ ഒന്നു തിളപ്പിക്കുക.തിളച്ചാൽ തീഓഫാക്കാം. ഉള്ളി സാമ്പാർ റെഡി.
സാമ്പാർ പൊടി :-
മുളക് പൊടി - 1 Cup
മല്ലിപൊടി - 1 1/2 cup
മഞ്ഞൾ പൊടി - 1/4 Cup
കായം പൊടി - 1/4 cup (അളവ് കൂട്ടാം, കുറയ്ക്കാം)
ഉലുവ പൊടി - 1/4 Cup
ജീരകം പൊടി - 1/2 tsp (ഇഷ്ടമെങ്കിൽ മാത്രം)
കടല, ഉഴുന്ന് വറുത്ത് പൊടിച്ചത് - 1/2 cup
വേപ്പില, മല്ലിയില - പൊടിച്ചത് (രണ്ടും രണ്ട് പിടി വീതം എടുത്ത് എണ്ണയിൽ വറുത്തെടുത്ത് നന്നായി എണ്ണകളഞ്ഞ ശേഷം പൊടിച്ചത് ). ഇത് കൂടുതൽ ഇട്ടാലും കുഴപ്പമില്ല
എല്ലാ ചേരുവകളും മിക്സിയിൽ ഇട്ട് ഒന്നു അടിച്ചെടുത്ത് വായു കടക്കാത്ത ഡബ്ബയിൽ ഇട്ടുവെയ്ക്കാം. ആവശ്യത്തിന് എടുത്ത് ഉപയോഗിക്കാം. ഇതിലെ അളവുകൾ ഓരോരുത്തരുടെ ഇഷ്ടത്തിന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم