By Suma Devi


ആവശ്യമുള്ള സാധങ്ങൾ:(Main Ingredients )
ചീര
ചക്കക്കുരു
പച്ച മാങ്ങാ
തേങ്ങാ
ഉണ്ടാക്കുന്ന വിധം :
ചീരയുടെ തണ്ട് അവിയലിനു മുരിങ്ങക്കായ മുറിക്കുന്ന വലുപ്പത്തിൽ മുറിച്ചു ചക്കക്കുരു ഉപ്പു മഞ്ഞൾ പൊടി ഇവ ചേർത്ത് വേവിക്കുക.
ഇത് മുക്കാൽ വേവാകുമ്പോൾ ചീര ഇല അൽപ്പം വലുതായി അറിഞ്ഞത് ചേർത്ത് ഇളക്കി അടച്ചു വേവിക്കുക. എല്ലാം വേവായാൽ മാങ്ങാ ചേർക്കാം. ഇനി തേങ്ങാ അൽപ്പം ജീരകം കുഞ്ഞുള്ളി പച്ച മുളക് മഞ്ഞൾ പൊടി ഇവ ചേർത്ത് അവിയലിനു അരയ്ക്കുന്നതു പോലെ അരച്ചെടുക്കുക. കറിവേപ്പിലയും ചേർക്കുക . കഷ്ണങ്ങൾ എല്ലാം വെന്തു വെള്ളം വറ്റിയാൽ അരപ്പു ചേർത്ത് തീ കുറച്ചിട്ട് 5 മിനിറ്റ് മൂടി വയ്ക്കുക. ശേഷം നന്നായി ഇളക്കി പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഇറക്കാം (ഞാൻ പച്ച വെളിച്ചെണ്ണയ്ക്ക് പകരം വെളിച്ചെണ്ണയിൽ കടുകും ഉള്ളിയും ഉണക്കമുളകും വേപ്പിലയും ചേർത്ത് താളിച്ചു ഒഴിക്കും. ചീരയുടെ പച്ച മണം ഇഷ്ടമല്ലെങ്കിൽ അങ്ങിനെ ചെയാം.)


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم